രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ലാഭപാതയിൽ പ്രവർത്തനം തുടരുന്നു. കഴിഞ്ഞ ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ കോടികളുടെ വരുമാനമാണ് സമാഹരിച്ചത്. രാജ്യത്തെ 12 പോതുമേഖലാ ബാങ്കുകൾ ചേർന്ന് 15,306 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ പാദത്തേക്കാൾ 9.2 ശതമാനം വർദ്ധനവാണിത്. 2021-22 സാമ്പത്തിക വർഷം സമാന പാദത്തിലെ സംയുക്ത ലാഭം 14,013 കോടി രൂപയായിരുന്നു.
പൂനെ ആസ്ഥാനമായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ലാഭത്തിൽ ഏറ്റവും ഉയർന്ന വളർച്ച നിരക്ക് രേഖപ്പെടുത്തിയെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കും ലാഭയിടിവ് നേരിട്ടു. ഈ രണ്ടു ബാങ്കുകൾക്കും 7 ശതമാനം മുതൽ 70 ശതമാനം റേഞ്ചിലാണ് ലാഭയിടിവ് ഉണ്ടായിട്ടുള്ളത്. അതേസമയം, ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ലാഭം 208 കോടി രൂപയിൽ നിന്ന് 452 കോടി രൂപയായി വളർന്നു.
പൊതുമേഖലാ ബാങ്കുകളുടെ സംയുക്ത ലാഭത്തിൽ എസ്ബിഐയുടെ സംഭാവന 6,068 കോടി രൂപയാണ്. സംയുക്ത ലാഭത്തിൽ 40 ശതമാനം വിഹിതമാണ് എസ്ബിഐക്ക് ഉള്ളത്. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞത് മികച്ച ലാഭം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ, മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് മിക്ക ബാങ്കുകളുടെയും അറ്റനിഷ്ക്രിയ ആസ്തി രേഖപ്പെടുത്തിയിട്ടുള്ളത്.
Post Your Comments