Latest NewsIndiaNews

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നുകൂടെ? പ്രതികരിച്ച് ശശി തരൂർ

കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് നാണക്കേടാണെന്ന് തരൂർ പറഞ്ഞു.

ന്യൂഡൽഹി: കേരളത്തിലെ യുവ തലമുറയുടെ മനസ്സിൽ വളരെ സ്വീകാര്യമായി മാറിയ വ്യക്തിയാണ് ശശി തരൂർ എം പി. കേരള മുഖ്യമന്ത്രിയായി താങ്കൾക്ക് വന്നുകൂടെയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് തരൂർ. സ്ഥാനമാനങ്ങൾ പാർട്ടി തീരുമാനിക്കുമെന്നും അങ്ങനെ ഒരു അവസരം കിട്ടിയാൽ താനുൾപ്പെടുന്ന കോൺഗ്രസ് പാർട്ടിയ്ക്ക് വളരെ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം അവതാരകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു.

‘ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞായിരിക്കണം പ്രവർത്തിക്കണം. കേരളത്തിന് വേണ്ടി പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്. പ്രത്യേകിച്ച് ഭാരതത്തിൽ ബി.ജെ.പിയെ എതിർക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. എന്തുകൊണ്ടാണ് കേരളത്തിൽ നമുക്ക് പ്രവർത്തിച്ചു കൂടാ…ഈ വിഷയത്തെക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്’- ശശി തരൂർ പറഞ്ഞു.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

അതേസമയം, കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് നാണക്കേടാണെന്ന് തരൂർ പറഞ്ഞു. ‘രാഷ്ട്രീയത്തിൽ ഇത് നല്ലതല്ല. നെഹ്റുവിനെ ചരിത്രത്തിൽ നിന്ന് നീക്കാനാവില്ല. കർണാടക സർക്കാരിൻ്റേത് ചെറിയ മനസാണ്. വിവാദ പരാമർശത്തിൽ കെ.ടി ജലീൽ മാപ്പ് പറയണം. ഇമ്രാൻ ഖാൻ്റെ ഇന്ത്യൻ അനുകൂല പ്രസ്താവന ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യത്തിനാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ ആദ്യ ഘട്ട നിലപാട് നാണക്കേടുണ്ടാക്കി. ഇത് മണിയടി മാധ്യമങ്ങളുടെ കാലമാണ്’- തരൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button