മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വഴിക്കടവില്‍ മാലിന്യങ്ങളുടെ കൂട്ടത്തിലിട്ട് പ്ലാസ്റ്റിക് ദേശീയ പതാക കത്തിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റില്‍.
പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
വഴിക്കടവ് പഞ്ചായത്തിന് മുന്‍വശമുള്ള റോഡിലാണ് പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാക കത്തിച്ചത്. യുവമോർച്ച നേതാക്കളാണ് പരാതി നൽകിയത്. പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അതേസമയം, ‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർ വീടുകളില്‍ പതാക ഉയര്‍ത്തി. ഇന്നലെ ആരംഭിച്ച് സ്വാതന്ത്ര്യദിനം വരെ പതാക ഉയർത്താനാണ് സർക്കാരിന്റെ ആഹ്വാനം.
Post Your Comments