ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഡൽഹി പോലീസിന്റെ സഹായത്തോടെ പഞ്ചാബ് പോലീസ് പാകിസ്ഥാൻ-ഐ.എസ്.ഐ പിന്തുണയുള്ള തീവ്രവാദികളെ അറസ്റ്റ് ചെയ്തു. കാനഡയിലെ അർഷ് ദല്ല, ഓസ്‌ട്രേലിയയിൽ നിന്നുള്ള ഗുർജന്ത് സിംഗ് എന്നിവരുമായി ബന്ധമുള്ള നാലുപേരാണ് അറസ്റ്റിലായത്.
‘കാനഡ ആസ്ഥാനമായുള്ള അർഷ് ദല്ല, ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഗുർജന്ത് സിംഗ് എന്നിവരുമായി ബന്ധപ്പെട്ട 4 മൊഡ്യൂൾ അംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, 3 ഹാൻഡ് ഗ്രനേഡുകൾ (പി-86), 1 ഐഇഡി, 2 – 9 എംഎം പിസ്റ്റളുകൾ എന്നിവയും 40 ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തിട്ടുണ്ട്,’ പഞ്ചാബ് പോലീസ് വ്യക്തമാക്കി.
മുഖസൗന്ദര്യത്തിന് തണ്ണിമത്തൻ കൊണ്ടുള്ള ഫേസ് പാക്കുകൾ
ആഗസ്റ്റ് 9ന് ശൗര്യ ചക്ര പുരസ്‌കാര ജേതാവ് ബൽവീന്ദർ സിംഗ് സന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യദിനാഘോഷം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന പോലീസ് മനസ്സിലാക്കിയത്.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ, യുപി പോലീസ് തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) കാൺപൂരിൽ നിന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരനായ സൈഫുള്ള എന്നറിയപ്പെടുന്ന ഹബീബുൽ ഇസ്ലാമിനെ (19) അറസ്റ്റ് ചെയ്തിരുന്നു. ടെലിഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് സൈഫുള്ള അതിർത്തിയിലുള്ള ആളുകളുമായി ആശയവിനിമയം നടത്തിയത്.
Post Your Comments