കോഴിക്കോട്: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ വിമര്‍ശനം ഉയരുകയാണ്. കെ ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടെന്ന് ബിജെപി നേതാവ് എം ടി രമേശ് വിമര്‍ശിച്ചു. പാകിസ്ഥാൻ വാദത്തെ എംഎൽഎ ന്യായീകരിക്കുന്നത് വിചിത്രമായ വസ്തുതയാണെന്നു പറഞ്ഞ രമേശ് ജലീലിന്‍റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടെതാണെന്നും അഭിപ്രായപ്പെട്ടു.
read also: സമത്വ സുന്ദര ഭാരതം: അമൃത മഹോത്സവ ഗീതവുമായി ജില്ലാ ഭരണകൂടം
ജലീൽ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിൽ അത്ഭുതമില്ല. എംഎൽഎയുടെ പ്രസ്താവനയെക്കാൾ അപകടം മുഖ്യമന്ത്രിയുടെ മൗനമാണ്. ആസാദ് കശ്മീർ എന്നത് പാകിസ്ഥാൻ ഭാഷയും ശൈലിയുമാണ്. എങ്ങനെയാണ് കേരളത്തിലെ ഒരു എംഎൽഎ ഇക്കാര്യം പറയുക. കെ ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടാണ്. ഇടതുമുന്നണിയോ സിപിഎമ്മോ ഇതുവരെ ജലീലിനെ തള്ളി പറഞ്ഞില്ല. ഇതുതന്നെ ആണോ സിപിഎം നിലപാടെന്നും എം ടി രമേശ് ചോദിച്ചു. ജലീലിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments