ബാല്‍ക്കന്‍സ്: മോണ്ടിനെഗ്രോയില്‍ ഉണ്ടായ വെടിവെപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. സെറ്റിന്‍ജെ നഗരത്തില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മോണ്ടിനെഗ്രോ പ്രധാനമന്ത്രി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
Read Also: മരചില്ലകൾ മുറിച്ചപ്പോൾ കൈവഴുതി താഴേക്ക് വീണ് തൊഴിലാളി മരിച്ചു
34കാരനായ യുവാവാണ് ആക്രമണം നടത്തിയത്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തെരുവിലേക്ക് ഇറങ്ങി മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു. മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകൊണ്ടായിരുന്നു ആക്രമണം. ഇയാളെ പിന്നീട് പ്രദേശവാസി വെടിവെച്ച് കൊലപ്പെടുത്തി.
സ്വന്തം കുടുംബത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെയായിരുന്നു ഇയാള്‍ കൊലപ്പെടുത്തിയത്. പ്രദേശവാസികളായ ഒന്‍പത് പേരും ഇയാളുടെ തോക്കിനിരയായി. പരിക്കേറ്റ ആറ് പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പോലീസ് ഉദ്യോഗസ്ഥനുമുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി
ഡ്രിതന്‍ അബാസോവിച്ച് ആദരാഞ്ജലികള്‍ അറിയിച്ചു.
Post Your Comments