തിരുവനന്തപുരം: 1995 ലെ ട്രെയിനിലെ വെടിവെയ്പ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണ് സർക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയമാണെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ടുനേരിടുന്നതാണ് ജനാധിപത്യ ശൈലിയെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന നടത്തിയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
‘കഴിവും പ്രാപ്തിയുമുള്ള മന്ത്രിമാർ കുറവെന്ന് പരസ്യമായി സമ്മതിക്കേണ്ട ഗതികെട്ട മുഖ്യമന്ത്രി, തനിക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു. ഭരണഘടനയെ ബഹുമാനിക്കാത്ത, രാജ്യത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളുടെ കൂടാരമാണ് എൽ.ഡി.എഫ്.
ദേശവിരുദ്ധ പരാമർശം നടത്തിയ കെ.ടി ജെലീലിനെ സി.പി.ഐ.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്’- സുധാകരൻ പറഞ്ഞു.
Post Your Comments