AsiaLatest NewsNewsInternational

പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നു: ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അമുസ്ലീമുകളെ നിർബന്ധിതമായി മതപരിവർത്തനത്തിന് ഇരയാക്കുക്കുകയാണെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വ്യാഴാഴ്ച ഒരു ന്യൂനപക്ഷ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. സിന്ധിലെ ഹിന്ദു പെൺകുട്ടികളെ നിർബന്ധിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നതിനെ ഇമ്രാൻഖാൻ അപലപിച്ചു.

‘വിശുദ്ധ ഖുർആനിലെ ഒരു ആയത്ത് പ്രകാരം ഇസ്ലാമിൽ ബലപ്രയോഗമില്ല. ഇത് അല്ലാഹുവിൽ നിന്നുള്ള കൽപ്പനയാണ്. അമുസ്ലീമിനെ ബലം പ്രയോഗിച്ച് മതം മാറ്റുന്നവൻ അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുകയാണ്,’ ഇമ്രാൻ ഖാൻ പറഞ്ഞു.

ദേശീയ പതാകയെ അപമാനിച്ച് സി.പി.എം പ്രവർത്തകൻ: കൊടിമരവും പതാകയും പിഴുതെറിഞ്ഞു, അതേസ്ഥലത്ത് പതാക ഉയർത്തി ബി.ജെ.പി

ഇതാദ്യമായാണ് പാകിസ്ഥാനിലെ ഒരു രാഷ്ട്രീയക്കാരൻ നിർബന്ധിത മതപരിവർത്തന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത്. ന്യൂനപക്ഷ ഹിന്ദു പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും, പാകിസ്ഥാൻ സർക്കാരും രാഷ്ട്രീയക്കാരും ഈ വിഷയത്തെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി ഇവരുടെ ഭാഗത്തു നിന്നും കാര്യമായ നീക്കങ്ങളും ഉണ്ടായിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിർബന്ധിത മതപരിവർത്തന വിരുദ്ധ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത് പാർലമെന്ററി കമ്മിറ്റി തടഞ്ഞിരുന്നു. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള നിയമസഭാംഗങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ, മതകാര്യ മന്ത്രാലയം നിർദ്ദിഷ്ട നിയമത്തെ എതിർത്തതിനെത്തുടർന്നാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത് പാർലമെന്ററി കമ്മിറ്റി തടഞ്ഞത്.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര: പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം
2017ലെ സെൻസസ് അനുസരിച്ച്, പാകിസ്ഥാനിലെ ജനസംഖ്യയുടെ ഏകദേശം 2% ഹിന്ദുക്കളാണ്, അവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യയുടെ അതിർത്തിയായ സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം, മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങളുടെ പേരിൽ പാകിസ്ഥാനെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ ആയി യു.എസ് പ്രഖ്യാപിച്ചു. സിന്ധ് പ്രവിശ്യ 2016ൽ നിർബന്ധിത മതപരിവർത്തനം ശിക്ഷാർഹമായ കുറ്റമാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയെങ്കിലും പ്രദേശത്തിന്റെ ഗവർണർ അതിൽ ഒപ്പിടാൻ വിസമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button