News

കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ തിരയിൽപ്പെട്ട് കാണാതായി

കടക്കരപ്പള്ളി സ്വദേശി നികര്‍ത്തില്‍ മുരളീധരന്റെയും ഷീലയുടെയും മകന്‍ ശ്രീഹരി(16), കൊച്ചുകരിയില്‍ കണ്ണന്റെയും അനിമോളുടെയും മകന്‍ വൈശാഖ്(16) എന്നിവരെയാണ് കാണാതായത്

ചേർത്തല: കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി. കടക്കരപ്പള്ളി സ്വദേശി നികര്‍ത്തില്‍ മുരളീധരന്റെയും ഷീലയുടെയും മകന്‍ ശ്രീഹരി(16), കൊച്ചുകരിയില്‍ കണ്ണന്റെയും അനിമോളുടെയും മകന്‍ വൈശാഖ്(16) എന്നിവരെയാണ് കാണാതായത്.

അർത്തുങ്കൽ ഫിഷ്‌ലാന്‍ഡിങ് സെന്ററിനു സമീപം ആയിരംതൈയില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തീരത്തെത്തിയ ആറു വിദ്യാര്‍ത്ഥികളില്‍ മൂന്നുപേരാണ് തിരിയില്‍പ്പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം വ്യത്യസ്ത രുചിയിൽ ​ഗോതമ്പ് ദോശ

അഗ്നിശമനസേനയും തീരദേശ പൊലീസും സ്ഥലത്തെത്തി. തീരദേശ പൊലീസ് തിരച്ചിലിനായി ബോട്ടിറക്കിയെങ്കിലും കടൽ പ്രക്ഷ്ബുധമായതിനാൽ സാധിച്ചില്ല. തീരത്തു പ്രത്യേക വൈദ്യുതിവിളക്കുകളും സംവിധാനങ്ങളും ഒരുക്കി രാത്രിയിലും സേനകള്‍ സജ്ജമായിട്ടുണ്ട്. കടക്കരപ്പള്ളി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം കാത്തുനില്‍ക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍.

വൈകിട്ട് അഞ്ചോടെയാണ് ആറംഗസംഘം തീരത്തെത്തിയത്. ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടന്‍ തന്നെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിതാണ ഇവര്‍ സഹായത്തിന് നിലവിളിച്ചു. ശബ്ദം കേട്ട മത്സ്യത്തൊഴിലാളികള്‍ എത്തി ഒരാളെ രക്ഷപ്പെടുത്തി. മുങ്ങിത്താഴ്ന്ന ഒരാളെ മത്സ്യത്തൊഴിലാളികള്‍ കയറ് എറിഞ്ഞു നല്‍കിയാണ് രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും രണ്ടുപേരും മുങ്ങിതാഴ്ന്നു. ചേര്‍ത്തല ഡിവൈഎസ്പി ടി ബി വിജയന്റെ നേതൃത്വത്തില്‍ പൊലീസും കടക്കരപ്പള്ളിയിലെയും ചേര്‍ത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കളും ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button