ന്യൂഡല്‍ഹി: രാജ്യത്ത് 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ സേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. ഇതിനിടെ, ജമ്മുകശ്മീരിലെ രാംബനില്‍ നിന്നും രണ്ട് ഭീകരരെ സൈന്യം പിടികൂടി. ഇരുവരും ലഷ്‌കര്‍-ഇ-ത്വായ്ബയുടെ സജീവ പ്രവര്‍ത്തകരാണ്. രാംബനിലെ ഗൂല്‍ മേഖലയില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്.
Read Also: ഏറ്റുമാനൂരിൽ കാർ സർവീസ് സെന്ററിൽ തീപിടിത്തം: കത്തിയത് റിപ്പയര്‍ ചെയ്തുകൊണ്ടിരുന്ന കാർ
കഴിഞ്ഞ ദിവസം പോലീസ് പോസ്റ്റിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിന്റെ ഉത്തരവാദികളാണ് ഇവരെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ യാതൊരു തരത്തിലുള്ള ഭീകരസാന്നിധ്യമോ പ്രവര്‍ത്തനങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥലത്തായിരുന്നു ഭീകരരുടെ ഗ്രനേഡ് ആക്രമണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ജമ്മുകശ്മീര്‍ ഘസ്നാവി ഫോഴ്സിന്റെ പ്രവര്‍ത്തകരാണ് ആദ്യം പിടിയിലായത്.
Post Your Comments