ലക്നൗ: മുഹറം ഘോഷയാത്രയ്ക്കിടെ ഒരു സംഘം ആളുകൾ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ജൗൻപൂർ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
മിർഗഞ്ച് പോലീസ് സ്റ്റേഷന് സമീപമുള്ള ജൗൻപൂരിലെ കരിയാൻവ് ബസാറിലാണ് സംഭവം നടന്നത്. വൈകുന്നേരം, നിരവധി ആളുകൾ താസിയ ഘോഷയാത്രയിൽ പങ്കെടുക്കുമ്പോൾ, ആൾക്കൂട്ടത്തിലെ ചില അക്രമികൾ വിദ്വേഷ മുദ്രാവാക്യം വിളിക്കുകയും മറ്റ് സമുദായത്തിൽ നിന്നുള്ള ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വിദ്വേഷ മുദ്രാവാക്യം വിളിച്ചതിന് മുഹമ്മദ് ഷക്കീൽ, അബ്ദുൾ സബ്ബാർ, മുഹമ്മദ് ജിഷാൻ, മുഹമ്മദ് ഖരിഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാൽ പ്രവാസികളുടെ ഇഖാമ റദ്ദാകും: അറിയിപ്പുമായി കുവൈത്ത്
‘താസിയ ഘോഷയാത്രയ്ക്കിടെ ചില ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർന്നു. സംഭവത്തിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. അത് അന്വേഷിക്കുകയും പ്രതികളെ കണ്ടെത്തുകയും ചെയ്തു. സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. തുടർന്ന്, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു,’ റൂറൽ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
Post Your Comments