വാഷിങ്ടൺ: തോക്കുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമിയെ അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സുരക്ഷാ അലാം മുഴങ്ങിയതോടെ പ്രതി രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടുകയായിരുന്നു.
ഓഹിയോ നഗരത്തിലെ എഫ്ബിഐയുടെ ഓഫീസിലാണ് രാജ്യവ്യാപക ശ്രദ്ധയാകർഷിച്ച സംഭവം നടന്നത്. ഓഫീസിന്റെ വാതിലിലൂടെ തോക്കുമായി അതിക്രമിച്ചു കയറാൻ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി, പിന്നീട് പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
Also read: നിതീഷ് കുമാർ ഉൾപ്പെടുന്ന മഹാഘട്ബന്ധൻ രൂപീകരിക്കാൻ ചരടുവലിച്ചത് സോണിയ ഗാന്ധി: കോൺഗ്രസ്സ്
ഏതാനും ദിവസങ്ങൾക്ക് മുൻപ്, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ എഫ്ബിഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇത് യുഎസിലെ വലതുപക്ഷ അനുഭാവികളെ പ്രകോപിപ്പിച്ചിരുന്നു. അത്തരത്തിൽ ആരെങ്കിലും പ്രതിഷേധ പ്രകടനം നടത്തിയതാണോ എന്ന കാര്യത്തിൽ പ്രത്യക്ഷത്തിൽ തെളിവില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments