Latest NewsNewsBusiness

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: ജൂൺ പാദത്തിൽ കൈവരിച്ചത് മികച്ച അറ്റാദായം

225 കോടി രൂപയാണ് ജൂൺ പാദത്തിലെ പ്രവർത്തന ലാഭം

ജൂൺ പാദത്തിൽ ഉയർന്ന അറ്റാദായവുമായി മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, 105.97 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 768.56 ശതമാനം വളർച്ചയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. മുൻ വർഷം 15.85 കോടിയാണ് അറ്റാദായം.

ഇത്തവണ പ്രവർത്തന ലാഭവും ഉയർന്നിട്ടുണ്ട്. 225 കോടി രൂപയാണ് ജൂൺ പാദത്തിലെ പ്രവർത്തന ലാഭം. മുൻ വർഷം ഇത് 106 കോടി രൂപയായിരുന്നു. 113.05 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. അറ്റ പലിശ വരുമാനം 101.45 ശതമാനം വർദ്ധനവോടെ 223 കോടി രൂപയായി. മറ്റ് ഇനങ്ങളിൽ നിന്നുള്ള വരുമാനം 48.01 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 27.74 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Also Read: നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ആദ്യ പാദത്തിൽ 738 കോടി രൂപയുടെ മൊത്ത വരുമാനം കൈവരിക്കാൻ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് സാധിച്ചിട്ടുണ്ട്. മുൻ വർഷത്തേക്കാൾ 66.35 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം, മൊത്ത നിഷ്ക്രിയ ആസ്തി 10.39 ശതമാനത്തിൽ നിന്ന് 6.16 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button