Latest NewsKeralaEntertainment

കുഞ്ചാക്കോ ബോബന്റെ സിനിമയുടെ കുഴി പരസ്യം ദേശാഭിമാനിയുടെ പ്രധാന പേജിൽ: ഉത്തരംമുട്ടി ബഹിഷ്‌കരണാഹ്വാനം നടത്തിയ സഖാക്കൾ

തിരുവനന്തപുരം: സഖാക്കൾ ഓടി നടന്ന് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പരസ്യം ആദ്യ പേജിൽ തന്നെ പ്രസിദ്ധീകരിച്ച് ദേശാഭിമാനി. സിനിമ ബഹിഷ്‌കരിക്കാനായി സൈബർ സഖാക്കൾ ആഹ്വാനം ചെയ്യുന്നതിനിടെയായിരുന്നു ഇതെല്ലാം പൊളിച്ചടുക്കി പാർട്ടി പത്രം പരസ്യം പ്രസിദ്ധീകരിച്ചത്. ഇതോടെ സഖാക്കൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഇന്നലെ ചാനൽ ചർച്ചകളിലും സിനിമയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് സിപിഎം സൈബർ വിങ് ഉയർത്തിയത്. ഇന്നലെ പുറത്തിറങ്ങിയ പത്രത്തിലാണ് സിനിമയുടെ പരസ്യവും അച്ചടിച്ചു വന്നത്. ഇതോടെ സഖാക്കളേ ഉത്തരം മുട്ടിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഇറങ്ങിക്കഴിഞ്ഞു. സിനിമ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള സഖാക്കളുടെ പോസ്റ്റുകൾക്ക് പിന്നാലെ ദേശാഭിമാനി പത്രത്തിലെ പരസ്യവും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പത്രത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് ഇതിന് മറുപടിയായി ട്രോളുകൾ വന്നത്. അതേസമയം, പരസ്യം ഒരു സർക്കാരിനും എതിരല്ലെന്ന കുഞ്ചാക്കോ ബോബന്റെ പ്രതികരണം അതീവ പ്രാധാന്യത്തോടെ ദേശാഭിമാനിയുടെ ഓൺലൈൻ വിഭാഗം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button