ഓൺലൈൻ വായ്പ തട്ടിപ്പുകൾ വർദ്ധിച്ചതിനെ തുടർന്ന് പുതിയ മാർഗ്ഗനിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നിരവധി പേരാണ് ഓൺലൈൻ വായ്പ തട്ടിപ്പുകളിൽ ഇരയായിട്ടുള്ളത്. റിസർവ് ബാങ്ക് പുതുതായി പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശ പ്രകാരം, ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് വായ്പ സംബന്ധിച്ച ഇടപാടുകൾ നടത്താൻ പാടുള്ളൂ.
പല വായ്പ ആപ്പുകളും ഉപയോക്താക്കളുടെ ഫോണിലെ വിവരങ്ങൾ ചോർത്തുന്നത് ശ്രദ്ധയിൽപെട്ടതിനാൽ ഇത്തരം ആപ്പുകൾ ഒരു കാരണവശാലും വായ്പയെടുക്കുന്നവരുടെ ഫോണിലെ വിവരങ്ങൾ പരിശോധിക്കരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വായ്പ ആപ്പുകൾ ഫോണിലെ ഫയലുകൾ, കോൺടാക്ട് ലിസ്റ്റ്, കോൾ വിവരങ്ങൾ എന്നിവ ഒരു കാരണവശാലും പരിശോധിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിർദ്ദേശം.
Also Read: പെപ്സികോ: രണ്ടുവർഷമായി പൂട്ടിക്കിടന്ന കഞ്ചിക്കോട് ഉള്ള കമ്പനി ഇനി തുറക്കില്ല
ഉപയോക്താവിന്റെ ഫോണിലെ ക്യാമറ, മൈക്ക്, ലൊക്കേഷൻ എന്നിവ ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. നിലവിൽ, ഉപയോക്താക്കൾക്ക് വായ്പകളിൽ നിന്ന് പിന്മാറാനുള്ള അവസരമില്ല. എന്നാൽ, പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാകുന്നതോടെ ഉപയോക്താക്കൾക്ക് അധിക ബാധ്യതയില്ലാതെ പിന്മാറാനുള്ള കൂളിംഗ് ഓഫ് ടൈം ഏർപ്പെടുത്തുന്നുണ്ട്.
Post Your Comments