
തൃശൂർ: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പൊലീസ് പിടിയിൽ. അഴീക്കോട് പേ ബസാർ ഹിദായത്തുൽ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് സ്വദേശി ഫൈസനും സുഹൃത്ത് ശ്രീജിത്തുമാണ് അറസ്റ്റിലായത്.
Read Also : ജർമ്മനിയിലെ സ്മാർട്ട്ഫോൺ വിൽപ്പന നിർത്തിവെച്ച് ഓപ്പോയും വൺപ്ലസും, കാരണം ഇതാണ്
കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് ഇവർ പിടിയിലായത്. ഇരുവരും പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും തൃശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments