ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ ഭീകര വേട്ട തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്. 30 കിലോ ഐഇഡിയും പിടിച്ചെടുത്തു. അതേസമയം, ഏറ്റുമുട്ടലില്‍ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ വര്‍ഷം 136 ഭീകരരെയാണ് സൈന്യം വധിച്ചത് എന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നുഴഞ്ഞുകയറി ഇന്ത്യയില്‍ എത്തിയവരാണ്.
Read Also: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും അറസ്റ്റിൽ
സൈന്യത്തിന്റെ ബേസ് ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം ചാവേര്‍ ആക്രമണം നടന്നിരുന്നു. രജൗരി ജില്ലയില്‍ നടന്ന ആക്രമണത്തില്‍ സുബേദാര്‍ രാജേന്ദ്ര പ്രസാദ്, റൈഫിള്‍മാന്‍ മനോജ് കുമാര്‍, റൈഫിള്‍ മാന്‍ ലക്ഷ്മണന്‍ ഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരരുടെ വെടിവയ്പില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ബുദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു.
Post Your Comments