MollywoodLatest NewsKeralaNewsEntertainment

ഞാന്‍ മിണ്ടാതെ ഇരിക്കുന്നത് പേടിച്ചിട്ടല്ല, നിങ്ങൾക്ക് തോന്നുന്നത് ചെയ്തോളു: മറുപടിയുമായി സൂരജ്

എയറില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കാറില്ല

ആരാധകർ ഏറെയുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബി​​ഗ് ബോസ്. ഈ ഷോയുടെ നാല് പതിപ്പുകൾ മലയാളത്തിൽ നടന്നുകഴിഞ്ഞു. നടൻ മോഹൻലാൽ അവതാരകനായി എത്തിയ ബി​​ഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ വിജയി ദില്‍ഷ പ്രസന്നനായിരുന്നു. ഫിനാലെയ്ക്ക് ശേഷം വലിയ രീതിയില്‍ സൈബര്‍ ആക്രമണം ദില്‍ഷയ്ക്ക് നേരിടേണ്ടിവന്നു. അപ്പോഴെല്ലാം ദിൽഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൂടെയുണ്ടായിരുന്ന വ്യക്തിയാണ് സൂരജ്. വര്‍ഷങ്ങളായി ദില്‍ഷയുടെ സുഹൃത്താണ് സൂരജ്.

ദില്‍ഷയുടെ പിന്തുണച്ചതിന്റെ പേരില്‍ സൂരജിന് നേരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. തന്റെ പോസ്റ്റിനു താഴെ മോശമായി കമന്റ് ചെയ്യുന്നവരോട് തനിക്ക് പറയാനുള്ള മറുപടി പങ്കുവെച്ചിരിക്കുകയാണ് സൂരജ്.

read also: പ്രധാനമന്ത്രി കസേര മോദിക്ക് തന്നെ, നിതീഷ് കുമാറിന്റെ സ്വപ്‌നങ്ങളെ തകര്‍ത്ത് കേന്ദ്രമന്ത്രിയുടെ വാക്കുകള്‍

സമൂഹമാധ്യമത്തിൽ സൂരജ് പങ്കുവച്ച വാക്കുകൾ ഇങ്ങനെ,

‘എയറില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കാറില്ല. ഞാന്‍ പുറം രാജ്യത്തോട് പോകാന്‍ നിക്കുകയാണ്. അപ്പോള്‍ സുഹത്തുക്കളടക്കം പറയുന്നത് എന്തിനാ വെറുതെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എയറില്‍ നിന്നും പോയി അവിടെ ഇറങ്ങിയാല്‍പ്പോരെ എന്നാണ്. ബേസിക്കലി എന്റെ ഒരു ക്യാരക്ടര്‍ വെച്ച്‌ എനിക്കിഷ്ടപ്പെട്ട ഒരാളാണെങ്കില്‍, അയാള്‍ ജെനുവിനാണെങ്കില്‍ ഞാന്‍ അയാളുടെ കൂടെ നില്‍ക്കും. ലോകം മൊത്തം എതിര് നിന്നാലും എനിക്കൊരു സീനുമില്ല. അത് ദിലുവെന്ന് മാത്രമല്ല എന്റെ പല ഫ്രണ്ട്സുമുണ്ട്. ദിലുവിനും അറിയാം അത്. ഇന്‍സ്റ്റ​ഗ്രാമില്‍ വന്ന് എന്റെ പോസ്റ്റിന്റെ അടിയില്‍ തെറി വിളിക്കുക എന്നെ പേഴ്സണലി മെസേജ് ചെയ്ത് മോശം വാക്കുകള്‍ ഉപയോ​ഗിക്കുക തുടങ്ങിയവ ചെയ്താല്‍ അവരത് ചെയ്തോണ്ടിരിക്കും. ഞാന്‍‌ എന്റെ കാര്യം ചെയ്യും അത്രേയുള്ളു. പേടി എനിക്കൊരിക്കലും തോന്നാറില്ല. പേടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പേടിപ്പിക്കാന്‍ ശ്രമിച്ചോണ്ടിരിക്കും പക്ഷെ എനിക്ക് പേടി തോന്നാറില്ല.’

‘അണ്‍നെസസറിയായി പറയുമ്പോള്‍ ദില്‍‌ഷയ്ക്ക് എഫക്‌ട് ചെയ്യുന്നുണ്ടോയെന്ന് മാത്രമാണ് നോക്കാറുള്ളത്. എനിക്ക് വിഷമമൊന്നുമില്ല. ഇതൊക്കെ രണ്ട് ദിവസം അല്ലെങ്കില്‍ രണ്ട് മാസം, മൂന്ന് മാസം കഴിയുമ്പോള്‍ തീരുമെന്ന് എനിക്കറിയാം. ഇവരൊക്കെ ചാടിയാലും എത്രത്തോളം ചാടുമെന്നും എനിക്കറിയാം. ഇവരൊക്കെ ഇത് ചെയ്യുന്നതുകൊണ്ട് എനിക്ക് പ്രമോഷന്‍ കിട്ടികൊണ്ടിരിക്കും. നിങ്ങള്‍ ഇത് ചെയ്യൂ. ഞാനും സ്ട്രോങ്ങായിട്ടുണ്ട്. നമുക്ക് ഏറ്റുമുട്ടാം. ഞാന്‍ സൈലന്റായി ഇരിക്കുന്നത് വീണ്ടും കുത്തിപൊക്കേണ്ടന്ന് വിചാരിച്ചിട്ടാണ്. അല്ലാതെ പറയാന്‍ ഇല്ലാത്ത കൊണ്ടല്ല. എന്റെ ഫോണിലേക്ക് ആര് വിളിച്ചാലും ഞാന്‍ ഫ്രീയാണെങ്കില്‍ ഫോണ്‍ എടുക്കും. ബേസിക്കലി ഇതൊരു പ്രമോഷന്‍ ആണല്ലോ. കോള്‍ റെക്കോര്‍ഡ് ചെയ്യുന്നവര്‍ നല്ല സോഫ്റ്റ് വെയര്‍ ഉപ​യോ​ഗിക്കുക. എന്റെ പല മാസ് ഡയലോ​ഗുകളും വരുന്നില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button