Latest NewsKeralaNews

ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും പ്രഹസനമാകുന്നു: ജില്ലാഭരണകൂടം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും

 

കൊച്ചി: ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും പ്രഹസനമാകുന്നു. പുതുക്കാട്ടെ കുഴികൾ പൂർണ്ണമായും അടച്ചിട്ടില്ല.

 

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ഇന്നലെ ഇട്ട ടാര്‍ ഇളകി തുടങ്ങി. ഇവിടെ കരാർ കമ്പനിയുടെ കുഴിയടയ്ക്കല്‍ രണ്ടാം ദിവസവും തുടരുകയാണ്. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരോട് സ്ഥലത്ത്‌ നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

റോഡ് റോളർ ഉപയോഗിക്കാത്ത പ്രവർത്തിയിൽ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ നടത്തിയ കണ്ടെത്തല്‍. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് ജില്ലാ ഭരണകൂടം സമർപ്പിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button