അഞ്ചല്‍: കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഇഞ്ചക്കല്‍ വീട്ടില്‍ വഹാബ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വിനായകന് (62) ആണ് പൊലീസ് പിടിയിലായത്. അഞ്ചല്‍ പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാസം ആദ്യവാരമാണ് കവര്‍ച്ച നടന്നത്. അഞ്ചല്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം. അസുരംഗലം രാജുക്കുട്ടിയുടെ വീട്ടില്‍ ജനല്‍ പൊളിച്ച് മരുമകളുടെ സ്വര്‍ണ കൊലുസും പേഴ്സില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ച കേസില്‍ ആണ് അറസ്റ്റ്.
Read Also : മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രകൃതിദത്തമായ ഈ കണ്ടീഷണർ പരീക്ഷിച്ചു നോക്കൂ
ഇവരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയായ വിനായകനെ തിരിച്ചറിഞ്ഞുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഒരുമാസത്തിലധികം നീണ്ട നിരീക്ഷണത്തിനൊടുവില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കഴിഞ്ഞ ദിവസം ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ വിനായകന് വിവിധ സ്റ്റേഷനുകളില്‍ നാല്പതിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ്.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി ഗോപകുമാര്‍, എസ്ഐ പ്രജീഷ് കുമാർ, ഗ്രേഡ് എസ്ഐ നിസാർ, എഎസ്ഐ അജിത്ലാൽ, എസ് സിപിഒമാരായ വിനോദ് കുമാര്‍, സന്തോഷ് ചെട്ടിയാർ, സിപിഒമാരായ ദീപു, സംഗീത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments