NewsLife StyleHealth & Fitness

രാത്രി വൈകി ഉറങ്ങുന്ന ശീലമുള്ളവരാണോ? ഈ അപകട സാധ്യതയെക്കുറിച്ച് അറിയാം

അലസമായ ജീവിതശൈലി പിന്തുടരുന്നവർക്കും അമിതഭാരം ഉള്ളവർക്കും ഉറക്കക്കുറവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്

രാത്രിയിൽ മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. ആരോഗ്യം നിലനിർത്താൻ കൃത്യമായ ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്. നേരം വൈകി ഉറങ്ങുന്നതും ഉറക്കമില്ലായ്മയും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. രാത്രിയിൽ ഉറക്കം തടസപ്പെടുകയും പകൽ ദീർഘ നേരം ഉറങ്ങുകയും ചെയ്യുന്നവരിൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ചൈനയിലെ ഗ്വാങ്സോ സർവകലാശാലയിലെ ഗവേഷകർ 5,430 പേരിൽ നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവുള്ളവരിൽ ഫാറ്റി ലിവറുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്നത്തെക്കുറിച്ച് കണ്ടെത്തിയത്. 30 വയസ് മുതൽ 79 വയസുവരെ ഉള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അലസമായ ജീവിതശൈലി പിന്തുടരുന്നവർക്കും അമിതഭാരം ഉള്ളവർക്കും ഉറക്കക്കുറവ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

Also Read: ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും പ്രഹസനമാകുന്നു: ജില്ലാഭരണകൂടം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും

പകലുറക്കം ഒഴിവാക്കി രാത്രിയിൽ നേരത്തെ ഉറങ്ങുന്ന ശീലം പിന്തുടർന്നാൽ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. ഇത് ഫാറ്റി ലിവർ വരാനുള്ള രോഗ സാധ്യത 29 ശതമാനം കുറയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button