ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സിന്റെ ഭാഗമാകാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നത് പോലെ, ഏതൊരു പ്ലാറ്റ്ഫോമിൽ നിന്നും ഉപയോഗിക്കാവുന്ന ഇ- കൊമേഴ്സ് നെറ്റ്‌വർക്കാണ് ഒഎൻഡിസി. കേന്ദ്ര സർക്കാരാണ് ഒഎൻഡിസിക്ക് രൂപം നൽകിയത്. നിലവിൽ, പേടിഎം അടക്കം 9 പ്ലാറ്റ്ഫോമുകൾ ഒഎൻഡിസിയുടെ ഭാഗമായിട്ടുണ്ട്.
ടെക് ഭീമനായ മൈക്രോസോഫ്റ്റ് എത്തുന്നതോടെ, മറ്റു പ്രമുഖ കമ്പനികളും ഒഎൻഡിസിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ടുകൾ പ്രകാരം, പല പ്രമുഖ ബാങ്കുകളും ടെലികോം കമ്പനികളും ഒഎൻഡിസി നെറ്റ്‌വർക്കിന്റെ ഭാഗമാകാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. കൂടാതെ, 17 ഓളം പ്ലാറ്റ്ഫോമുകളിൽ ഒഎൻഡിസി സേവനം ഉടൻ ലഭ്യമാക്കാനുളള നടപടികൾ അന്തിമ ഘട്ടത്തിലാണ്.
പ്രത്യേകമായി ഇ- കൊമേഴ്സ് കമ്പനികളുടെ സഹായമില്ലാതെ ഒഎൻഡിസിയുടെ ഭാഗമാകാൻ ചെറുകിട സംരംഭകർക്ക് സാധിക്കുന്നതാണ്. ചെറുകിട സംരംഭകർ ഒഎൻഡിസിയുടെ ഭാഗമാകുന്നതോടെ, പ്രാദേശിക തലത്തിൽ കച്ചവട സാധ്യതകൾ വർദ്ധിപ്പിക്കാൻ കഴിയും.
Post Your Comments