NewsLife StyleHealth & Fitness

കാപ്പി പ്രിയർ ഇക്കാര്യങ്ങൾ തീർച്ചയായും അറിയുക

മെറ്റബോളിസം പതുക്കെയുള്ളവർ കാപ്പി കുടിക്കുന്ന ശീലം നല്ലതല്ല

ഭൂരിഭാഗം പേരും ചായയെ പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് കാപ്പിയും. പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു ഗ്ലാസ് കാപ്പി കുടിച്ചിട്ടായിരിക്കും. ഇത്തരം കാപ്പി പ്രിയർ അറിയേണ്ട ഒട്ടനവധി കാര്യങ്ങൾ ഉണ്ട്. കാപ്പിയെ കുറിച്ച് കൂടുതൽ അറിയാം.

മെറ്റബോളിസം പതുക്കെയുള്ളവർ കാപ്പി കുടിക്കുന്ന ശീലം നല്ലതല്ല. കാപ്പി കുടിച്ചതിനുശേഷം ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ മെറ്റബോളിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സാവധാനത്തിലാണ് നടക്കുന്നത്. ഇങ്ങനെയുള്ളവർ കാപ്പി ഒഴിവാക്കുക. വ്യായാമത്തിനു മുൻപ് കട്ടൻകാപ്പി കുടിക്കുന്നത് നല്ലതാണെങ്കിലും അമിതമായി കുടിക്കാൻ പാടില്ല. ഒരു ദിവസം പരമാവധി 400 മില്ലി ഗ്രാമം മാത്രമേ കഫീനിന്റെ അളവ് ശരീരത്തിൽ എത്താൻ പാടുള്ളൂ.

Also Read: ഇഡിക്ക് മുമ്പില്‍ എന്തിന് ഹാജരാകണം? ചോദ്യം ഉന്നയിച്ച് തോമസ് ഐസക് ഇഡിക്ക് കത്ത് അയച്ചു

ഗർഭിണികൾ, മുലപ്പാൽ നൽകുന്നവർ, ഉൽകണ്ഠയുള്ളവർ കാപ്പി കുടിക്കുന്നത് ഒഴിവാക്കാം. ഇവരിൽ കഫീനിന്റെ അംശം അധികം എത്തുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. കാപ്പിയുടെ എണ്ണം പരമാവധി ഒന്നായി ചുരുക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button