പാലോട്: ഇരുതലമൂരിയെ വീട്ടിൽ വളർത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തെന്നൂർ ഹിദായത്ത് ഹൗസിൽ ഷബീർ ഖാനെ (33) ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഫോറസ്റ്റ് ഇന്റലിജൻസ് സെൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്നും ഇരുതലമൂരിയെ കണ്ടെത്തിയത്.
സംഘത്തിലെ മറ്റു പ്രതികളായ തെന്നൂർ ദൈവപുര കൊച്ചുകരിക്കകം ടിപി ഹൗസിൽ ഷംജീർ (32), തെന്നൂർ ആൻസിയ മൻസിലിൽ അൻസിൽ (31), തെന്നൂർ സൂര്യകാന്തി തടത്തരികത്ത് വീട്ടിൽ ഷാൻ (31) എന്നിവർ ചേർന്ന് കടയ്ക്കലിലെ ഒരാളിൽ നിന്ന് 10000 രൂപയ്ക്ക് ഇരുതലമൂരിയെ വാങ്ങി ഷബീർ ഖാന്റെ വീട്ടിൽ വളർത്തുകയായിരുന്നെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Also : ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
വളർന്ന ശേഷം വലിയ വിലയ്ക്ക് വിൽക്കാനായിരുന്നു പദ്ധതി. കേരള വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാലോട് റേഞ്ച് ഓഫീസർ രമ്യയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു എസ്.വി. നായർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments