Latest NewsKeralaNews

എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

സമര്‍ത്ഥരായ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നതെന്നും ജയരാജന്‍

 

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍ ആണെന്നും അവരെ പിടിക്കാന്‍ സമയമെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി.ജയരാജന്‍. ആക്രമണവമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമര്‍ത്ഥരായ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

‘കൊലപാതക കേസുകളിലെ പ്രതികളെ പോലും അതിവേഗം പിടിക്കുന്ന പോലീസ് സംവിധാനമാണ് കേരളത്തിലേത്. എന്നാല്‍ എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സമര്‍ത്ഥരായ കുറ്റവാളികളാണ്. അതിനാലാണ് പോലീസിന് ഇതുവരെ ഇവരെ കണ്ടെത്താന്‍ കഴിയാത്തത്. സമര്‍ത്ഥരായതുകൊണ്ട് തന്നെ പ്രതികളെ പിടികൂടാന്‍ സമയമെടുക്കും’, ജയരാജന്‍ വ്യക്തമാക്കി. എകെജി സെന്റര്‍ ആക്രമണത്തെ കുറിച്ച് സ്ഥിരമായി ഇങ്ങനെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രതികരിച്ചു.

ജൂണ്‍ 30ന് അര്‍ദ്ധരാത്രിയോടെയായിരുന്നു തലസ്ഥാനത്ത് എകെജി സെന്ററിന് നേരെ ആക്രണം നടന്നത്. സ്‌കൂട്ടറിലെത്തിയ വ്യക്തി പടക്കം എറിയുന്ന ദൃശ്യങ്ങള്‍ അന്ന് തന്നെ പുറത്ത് വന്നെങ്കിലും പോലീസിന് പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button