NewsBusiness

കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ്: ആജീവനാന്ത പരിരക്ഷ നൽകുന്ന ഈ പോളിസിയെ കുറിച്ച് അറിയാം

ഈ പോളിസി മുഖാന്തരം പദ്ധതിയുടെ കാലാവധിയിൽ ഉടനീളം കുടുംബത്തിന് സാമ്പത്തിക സുരക്ഷയും മറ്റു മെച്യൂരിറ്റി ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്

ഇന്ന് നിരവധി തരത്തിലുള്ള പോളിസികൾ ലഭ്യമാണ്. ഇത്തരത്തിൽ ഉപഭോക്താക്കൾക്കായി വ്യത്യസ്ഥവും നൂതനവുമായ പോളിസി അവതരിപ്പിച്ചിരിക്കുകയാണ് കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ്. ഒറ്റത്തവണ പ്രീമിയം അടച്ചുകൊണ്ട് ആജീവനാന്ത ഇൻഷുറൻസ് പരിരക്ഷയാണ് ഗുണഭോക്താക്കൾക്ക് ഇതിലൂടെ ലഭിക്കുന്നത്. ഗ്യാരറ്റീഡ് വൺ പേ അഡ്വാൻറ്റേജ് പദ്ധതി പ്രകാരമാണ് ഈ പോളിസി അവതരിപ്പിച്ചിട്ടുള്ളത്. ആജീവനാന്ത പരിരക്ഷയുള്ള നോൺലിങ്കിഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ് വ്യക്തിഗത സേവിംഗ്സ് ലൈഫ് ഇൻഷുറൻസാണിത്.

ഈ പോളിസി മുഖാന്തരം പദ്ധതിയുടെ കാലാവധിയിൽ ഉടനീളം കുടുംബത്തിന് സാമ്പത്തിക സുരക്ഷയും മറ്റു മെച്യൂരിറ്റി ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. മാറുന്ന ജീവിത സാഹചര്യങ്ങളും ഭാവിയുടെ അനിശ്ചിതത്വവും കണക്കിലെടുത്താണ് കാനറ എച്ച്എസ്ബിസി ലൈഫ് ഇൻഷുറൻസ് പുതിയ പോളിസിക്ക് രൂപം നൽകിയത്. തടസരഹിതമായി ഒറ്റത്തവണ സമ്പാദ്യം ലക്ഷ്യമിടുന്നവർക്ക് ഈ പദ്ധതിയിൽ അംഗമാകുന്നത് നല്ലതാണ്.

Also Read: റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും റഷ്യയുടെ എണ്ണ ഇറ്റലിയ്ക്കും സ്‌പെയിനിനും എത്തുന്നതായി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button