MollywoodLatest NewsKeralaNewsEntertainment

വായില്‍ കൂടെയാണ് അവന്‍ പലപ്പോഴും ശ്വാസം എടുക്കുന്നത്, മകന്റെ ആരോഗ്യ പ്രശ്നത്തെകുറിച്ച് ബഷീര്‍ ബഷി

മൂന്നാം വയസിലാണ് അവന്റെ മൂക്കില്‍ ദശ വളരുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്.

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീര്‍ ബഷി. താരത്തിനും കുടുംബത്തിനും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീര്‍ ബഷി ബിഗ് ബോസിലൂടെ വെളിപ്പെടുത്തിയപ്പോള്‍ വലിയ വിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാ​ര്യ. രണ്ടാമത്തെ ഭാര്യ മഷൂറയാണ്. ഇപ്പോള്‍ തന്റെ മകനെ സര്‍ജറിക്ക് വിധേയനാക്കിയതിന്റെ വീഡിയോ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ബഷീര്‍ ബഷി. മൂക്കില്‍ ദശ വളരുന്നതിനാല്‍ മകന് ശ്വാസ തടസ്സം നേരിടുന്നുണ്ട്. അതിന്റെ ഭാ​ഗമായുള്ള സര്‍‌ജറിയാണ് നടന്നത്.

read also:വാഹനാപകടങ്ങൾ കുറഞ്ഞു: കണക്കുകൾ പുറത്തുവിട്ട് ഷാർജ

അതിനെക്കുറിച്ഛ് ബഷീർ പറയുന്നതിങ്ങനെ, ‘സൈ​ഗുവിന് ഉറങ്ങുമ്പോള്‍ ശ്വാസ തടസം നേരിടുന്നുണ്ട്. മൂന്നാം വയസിലാണ് അവന്റെ മൂക്കില്‍ ദശ വളരുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ മുക്കിലൊഴിക്കാനുള്ള മരുന്ന് തരികയായിരുന്നു. ഇപ്പോള്‍‌ അവന് അഞ്ച് വയസ് കഴിഞ്ഞു. അന്ന് ഡോക്ടര്‍ പറഞ്ഞത് സാധാരണ കുട്ടികളില്‍ മരുന്നൊഴിച്ച്‌ കഴിയുമ്പോള്‍ തനിയെ മാറും എന്നാണ്. സൈ​ഗുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളര്‍ന്ന് രാത്രികളില്‍ ശ്വാസം കിട്ടാന്‍ അവന്‍ വിഷമിക്കുന്ന അവസ്ഥയാണ്. വായില്‍ കൂടെയാണ് അവന്‍ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോള്‍ നമുക്ക് ഭയമാകും. പെട്ടന്ന് എന്തെങ്കിലും സംഭവിച്ചാല്‍ പറയാന്‍ പറ്റില്ലല്ലോ… അതുകൊണ്ടാണ് സര്‍ജറി എന്ന തീരുമാനത്തിലേക്ക് എത്തിയത്.

ഇതിപ്പോള്‍ ചെയ്തില്ലെങ്കില്‍ കുഞ്ഞിന്റെ മുഖത്തിന്റെ ഷെയ്പ്പ് മാറും. പതിയെ പതിയെ ശ്വാസതടസം വര്‍ധിക്കും. അത് ഒഴിവാക്കാനാണ് സര്‍ജറി ചെയ്യാമെന്ന് കരുതിയത്. ചെറിയ ടെന്‍ഷനുണ്ട്’ ബഷീര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button