NewsBeauty & StyleLife Style

മുഖത്ത് എണ്ണ തേക്കുന്ന ശീലമുണ്ടോ? ഈ കാര്യങ്ങൾ തീർച്ചയായും അറിയണം

മുഖക്കുരു ഉള്ളവർ ഒരു കാരണവശാലും മുഖത്ത് എണ്ണ തേക്കാൻ പാടില്ല

ചർമ്മ സംരക്ഷണം നിലനിർത്താൻ പലരും മുഖത്ത് എണ്ണ തേക്കാറുണ്ട്. എണ്ണ മുഖത്തിന് നല്ലതാണെന്ന് പറയാറുണ്ടെങ്കിലും ചിലപ്പോൾ ചർമ്മത്തിനെ പ്രതികൂലമായി ബാധിക്കാനും വിവിധ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അമിതമായി എണ്ണ മുഖത്ത് തേച്ചാൽ ഉണ്ടാകുന്ന ചർമ്മ പ്രശ്നങ്ങളെക്കുറിച്ച് അറിയാം.

മുഖക്കുരു ഉള്ളവർ ഒരു കാരണവശാലും മുഖത്ത് എണ്ണ തേക്കാൻ പാടില്ല. ഇത് മുഖക്കുരു വർദ്ധിക്കാൻ കാരണമാകും. വെളിച്ചെണ്ണ, ബദാം ഓയിൽ, ഒലിവ് ഓയിൽ തുടങ്ങിയവ മുഖക്കുരു ഉള്ളവർപൂർണമായും അകറ്റി നിർത്തണം.

Also Read: തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

റസേഷ്യ, എക്സിമ, സിസ്റ്റ് തുടങ്ങിയ ചർമ്മ പ്രശ്നം ഉള്ളവർ മുഖത്ത് എണ്ണ തേക്കാൻ പാടില്ല. ഇത് ചർമ്മ രോഗത്തിന്റെ സങ്കീർണത വർദ്ധിപ്പിക്കാൻ കാരണമാകും. അമിത സെബം ഉൽപ്പാദനം, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവ തടയാൻ നേരിയ തോതിൽ എണ്ണ പുരട്ടാമെങ്കിലും ചർമ്മ രോഗം ഉള്ളവർ വെളിച്ചെണ്ണ, ബദാം ഓയിൽ തുടങ്ങിയവയിൽ നിന്ന് അകലം പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button