ദുബായ്: യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്തെ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
അബുദാബിയിൽ 45 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും അൽ ക്വാവയിൽ 49 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. ഈർപ്പത്തിന്റെ അളവ് 15 മുതൽ 75 ശതമാനം വരെ ആയിരിക്കുമെന്നതിനാൽ ഇന്നു മുഴുവൻ മിതമായ ഈർപ്പമുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം, സൗദി അറേബ്യയിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഓഗസ്റ്റ് 11 മുതൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിയാദിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴ പെയ്യാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കിഴക്കൻ മേഖലയിലും (അൽ ഷർഖിയ) രാജ്യത്തിന്റെ മധ്യ പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരും. ഹഫ്ർ അൽ ബാറ്റിൻ, അൽ നൈരിയ എന്നിവിടങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിലും കിഴക്കൻ തീരത്ത് 48 ഡിഗ്രി സെൽഷ്യസിലും എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
Post Your Comments