Latest NewsIndiaNews

റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് 17കാരി കൂട്ടബലാത്സംഗത്തിനിരയായി

പാലത്തിന് സമീപമുള്ള ട്രാക്കിലെത്തിയാല്‍ ട്രെയിനില്‍ കയറാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ ഒറ്റയ്ക്കായ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനില്‍ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിയെ സഹായം വാഗ്ദാനം ചെയ്തു തിലക് പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടില്‍ എത്തിച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളക്കുപ്പികള്‍ വില്‍ക്കുന്ന ഫരീദാബാദ് സ്വദേശി ഹര്‍ദീപ് നഗര്‍(21), ആഗ്രയില്‍ നിന്നുള്ള രാഹുല്‍(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: സാനിറ്ററി പാഡിൽ ശ്രീകൃഷ്ണന്റെ ചിത്രം: ഹിന്ദി സിനിമാ പോസ്റ്ററിന് നേരെ എഫ്ഐആർ ഫയൽ ചെയ്തു

തിങ്കളാഴ്ച രാത്രിയോടെ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് യുവാക്കളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കണ്ടതോടെ സംശയം തോന്നിയ പൊലീസ് സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. താന്‍ പീഡനത്തിരയായതായി പെണ്‍കുട്ടി പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗുജറാത്തില്‍ നിന്നുള്ള പെണ്‍കുട്ടി കുടുംബത്തോടൊപ്പമുള്ള ചണ്ഡിഗഡ് യാത്രയിലാണ് യുപിയില്‍ നിന്നുള്ള ദീപക്കിനെ (25) പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പം സ്ഥാപിച്ച ദീപക് ഇവര്‍ക്കൊപ്പം ഗുജറാത്തിലേക്കു പോയി. ഓഗസ്റ്റ് നാലിന് തന്റെ ഗ്രാമത്തിലേക്കു പെണ്‍കുട്ടിയെയും കൂട്ടി യാത്രതിരിച്ചു. ഓഗസ്റ്റ് ആറിനാണ് ഇവര്‍ ലക്‌നൗവില്‍ എത്തിയത്. പിറ്റേദിവസം ടാക്‌സിയില്‍ ദീപക്കിന്റെ വീട്ടില്‍ എത്തിയതിനു ശേഷം അന്നു തന്നെ ഗുജറാത്തിലേക്കു പോകാനായി ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. രാത്രി 9.40 നുള്ള ട്രെയിനില്‍ യാത്ര തിരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇവര്‍ക്ക് ഈ ട്രെയിന്‍ കിട്ടിയില്ല. ഇതോടെ ഇരുവരും പരസ്പരം കുറ്റപ്പെടുത്തുവാനും തര്‍ക്കിക്കാനും തുടങ്ങി. ദേഷ്യം വന്നതോടെ ദീപക് പെണ്‍കുട്ടിയെ തനിച്ചാക്കി ഇവിടെ നിന്ന് പോകുകയായിരുന്നുവെന്ന് ഡിസിപി ഹരിന്ദ്ര കുമാര്‍ സിങ് പറഞ്ഞു.

ഏറെ നേരം കഴിഞ്ഞിട്ടും ദീപക്കിനെ കാണാതായതോടെ പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇയാളെ തിരയാന്‍ തുടങ്ങി. തുടര്‍ന്ന്, പെണ്‍കുട്ടി സെന്‍ട്രല്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ നില്‍ക്കുന്നതിനിടെയാണ് പ്രതികളായ ഹര്‍ദീപ് നഗറിനെയും രാഹുലിനെയും കാണുന്നത്. നടന്ന സംഭവങ്ങള്‍ ഇവരെ ധരിപ്പിച്ച പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ കണ്ടെത്താന്‍ ഇവരുടെ സഹായം തേടി. ഇവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി സഹോദരനെ വിളിച്ച് സംസാരിക്കുകയും ചെയ്തു.

തിലക് പാലത്തിന് സമീപമുള്ള ട്രാക്കിലെത്തിയാല്‍ ട്രെയിനില്‍ കയറാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ തിലക് പാലത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം ഇവര്‍ പെണ്‍കുട്ടിയെ ഡല്‍ഹി അജ്മേരി ഗേറ്റിനു സമീപം കൊണ്ടുപോയി വിടുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ അന്വേഷിച്ച് സുഹൃത്ത് ദീപക് തിരികെയെത്തി. പ്രതികളും ദീപക്കുമായി ഇവിടെ വച്ച് വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെയാണ് പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം ഇവരെ കാണുന്നതും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതും. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഹര്‍ദീപ് നഗറിനെയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button