Independence DayLatest NewsNewsIndia

ഇന്ത്യ@75: ധീര ജവാൻമാർക്ക് ഒരു ‘സ്‌നേഹ സല്യൂട്ട്’, സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരുടെ രക്ഷകരായവർ

സ്നേഹം എന്നത് രണ്ട് വ്യക്തികൾ പങ്കിടുന്ന ഒരു വികാരമോ രക്തത്താൽ ശക്തിപ്പെടുത്തുന്ന ബന്ധമോ മാത്രമല്ല. ഈ കാഴ്ചകൾക്കപ്പുറം നോക്കുകയാണെങ്കിൽ, അതിന് മറ്റൊരു വിവരണം കൂടിയുണ്ട് – ആർമി. സ്നേഹത്തിനും കടമയ്ക്കും അർപ്പണബോധത്തിനും ത്യാഗത്തിനും നമുക്ക് മാതൃകയാക്കാൻ ഒരു പട്ടാളക്കാരനേക്കാൾ മികച്ചത് ആരാണ്? ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ നാം ഓരോരുത്തരും കൃതഞ്ജതയോടെ ഓർത്തിരിക്കേണ്ട ചില ഹീറോസ് ഉണ്ട്. നാടിനായി ജീവൻ ബലിയർപ്പിച്ച ഓരോ ജവാന്മാരും ഹീറോസ് ആണ്. ജന്മനാടിനെ കാക്കാൻ അതിർത്തിൽ കാവൽ നിൽക്കുന്ന ഓരോ പട്ടാളക്കാരനും ഹീറോസ് ആണ്. അത്തരത്തിലുള്ള അഞ്ച് പോരാളികളെ പരിചയപ്പെടാം.

1. ലെഫ്റ്റനന്റ് കേണൽ സുമീത് ബാക്സി

1993 സെപ്തംബർ 30-ന് ഗുജറാത്തിലെ ലാത്തൂർ, ഒസാമനാദാദ് ജില്ലകളിലുണ്ടായ ഭൂകമ്പത്തിലെ ഹീറോ ആണ് ലഫ്റ്റനന്റ് കേണൽ സുമീത് ബാക്‌സി. 9,748 പേർ കൊല്ലപ്പെടുകയും 30,000 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അദ്ദേഹത്തിന്റെ മനോധൈര്യം കൊണ്ട് ജീവിതത്തിലേക്ക് തിരികെ വന്ന ഒരു ഒന്നരവയസുകാരിയുണ്ട്, പേര് പിന്നി. ഭൂകമ്പത്തിന് 108 മണിക്കൂർ ശേഷം, അഞ്ചാം ദിവസം പിന്നിയുടെ മൃതദേഹം മാത്രം കണ്ടുകിട്ടിയില്ല. അവൾ മരിച്ചുവെന്ന് മാതാപിതാക്കൾ കരുതി.

അവളുടെ മൃതദേഹം കണ്ടെത്തുന്നതായി അവർ അക്ഷീണം ശ്രമിച്ചു. ലഫ്റ്റനന്റ് കേണൽ സുമീത് ബാക്‌സി(എൽ) തന്റെ കമ്പനി കമാൻഡറായ മേജർ ജിജെഎസ് ഗില്ലിനൊപ്പം (ഇപ്പോൾ കേണൽ-റിട്ടയേർഡ്) രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി. അവശിഷ്ടങ്ങൾക്കടിയിൽ നിന്നും ഒരു കുഞ്ഞുകരച്ചിൽ അദ്ദേഹത്തിന്റെ ചെവിയിലെത്തി. യാതൊന്നും വക വെയ്ക്കാതെ, അദ്ദേഹം ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിലേക്ക് പതിയെ നൂണ്ടിറങ്ങി. തന്റെ ജീവൻ പണയപ്പെടുത്തി അദ്ദേഹം അവളെ രക്ഷിച്ചു. പിന്നിയെ നെഞ്ചോട് ചേർത്തുപിടിച്ച്, നിലംപൊത്തിയ വീടുകളുടെ അവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് ഒരു യഥാർത്ഥ നായകനെപ്പോലെ അദ്ദേഹം എഴുന്നേറ്റ് വന്ന കാഴ്ച കൂടെയുണ്ടായിരുന്ന കേണലിന്റെ പോലും കോരിത്തരിപ്പിക്കുന്നതായിരുന്നു.

2. ക്യാപ്റ്റൻ മൊഡെകുർത്തി നാരായണ മൂർത്തി

ഗോവ ലിബറേഷൻ (1961), ചൈന-ഇന്ത്യൻ യുദ്ധം (1962) തുടങ്ങിയ സമയത്ത് നിരവധി ഉന്നത പ്രവർത്തനങ്ങളിൽ പങ്കാളിയായ പ്രശസ്തനായ സൈനികനായിരുന്നു ക്യാപ്റ്റൻ മൂർത്തി. 15 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം, ഇൻറർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ചേർന്നു. 1990 ൽ ഓപ്പറേഷൻ എയർലിഫ്റ്റ് സമയത്ത് പതിനായിരക്കണക്കിന് പേരുടെ ജീവനാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്.

‘ഗൾഫ്, മിഡിൽ ഈസ്റ്റ് മേഖലകളെ സഹായിക്കാൻ 1990 ഒക്ടോബറിൽ ജോർദാനിലെ അമ്മാനിൽ എന്നെ നിയമിച്ചു. 1,16,134 ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സിവിൽ ഏവിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ശ്രമമായിരുന്നു. ഞാൻ സുരക്ഷാ ചുമതലയുള്ള സ്ഥലത്ത് പ്രവർത്തിക്കുകയായിരുന്നു. ഞാൻ നേരിട്ട് യുദ്ധക്കളത്തിൽ ഇറങ്ങില്ലായിരിക്കാം, പക്ഷേ ഞാൻ ഇപ്പോഴും പോരാടുകയാണ്. ട്രാഫിക്കിനോടും അതിന്റെ നിയമങ്ങളോടുമുള്ള അശ്രദ്ധ മനോഭാവത്തിന് എതിരാണ് ഇത്തവണ’, അദ്ദേഹം അന്നത്തെ സംഭവം ഓർത്തെടുത്ത് പറഞ്ഞു.

3. മേജർ ഹേമന്ത് രാജ്

അവധിയാഘോഷിക്കാൻ ഒരുങ്ങവേയായിരുന്നു കേരളത്തിൽ രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത്. തന്റെ ആളുകൾക്ക് തന്നെ ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. പ്രകൃതി ദുരന്തത്തിൽ നിന്ന് ആളുകളെ രക്ഷിക്കാൻ തന്റെ കഴിവിൽ എന്തും ചെയ്യാൻ തീരുമാനിച്ചു.
ചെങ്ങന്നൂരിൽ ഒരു റെസ്‌ക്യൂ ഹെലികോപ്റ്റർ അദ്ദേഹം ഇറക്കി. നിരവധി കോളേജ് വിദ്യാർത്ഥികളുടെയും അവധിയിലായിരുന്ന മറ്റ് നിരവധി സൈനികരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെ മേജർ രാജ് ഒരു റെസ്‌ക്യൂ ടീമിനെ സൃഷ്ടിച്ചു. അവർ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ എത്തിക്കുകയും നൂറുകണക്കിന് ആളുകളെ രക്ഷിക്കുകയും ചെയ്തു.

4. ഗഞ്ജൻ സക്സേന

ഇന്ത്യൻ എയർഫോഴ്സ് ട്രെയിനി പൈലറ്റുമാരുടെ ആദ്യ ബാച്ചിലെ 25 യുവതികളിൽ ഒരാളാണ് ഗഞ്ജൻ സക്സേന. ഐഎഎഫിൽ വനിതാ പൈലറ്റുമാരെ അനുവദിക്കുന്നത് സംബന്ധിച്ച് സംവരണം നിലനിന്നിരുന്ന സമയത്ത്, 1999-ലെ കാർഗിൽ യുദ്ധത്തിൽ തന്റെ രാജ്യത്തെ സേവിക്കാൻ അവർക്ക് അവസരം ലഭിച്ചു. യുദ്ധസമയത്ത്, ദ്രാസ്, ബതാലിക് സെക്ടറുകളിൽ സൈനികർക്ക് സാധനങ്ങൾ എത്തിക്കുക, പരിക്കേറ്റ ഇന്ത്യൻ സൈനികരെ ഒഴിപ്പിക്കുക, ശത്രുക്കളുടെ സ്ഥാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് റിപ്പോർട്ട് ചെയ്യുക എന്നിവയായിരുന്നു അവളുടെ ദൗത്യം.

അവളുടെ ജീവൻ പണയപ്പെടുത്തി, അവൾ ചെറിയ ചീറ്റ ഹെലികോപ്റ്ററുകൾ  പർവതപ്രദേശങ്ങളിലൂടെ പറത്തി. അവളുടെ മാതൃകാപരമായ പ്രകടനത്തിന്റെ ഫലമായി, ശൗര്യ ചക്രയുടെ ആദ്യ വനിതാ സ്വീകർത്താവായി. ധീരമായ പ്രവർത്തനത്തിനും ആത്മത്യാഗത്തിനും ഉദ്യോഗസ്ഥർക്ക് നൽകുന്ന ആദരവാണ് ശൗര്യ ചക്ര.

4. കേണൽ ഡി.പി.കെ പിള്ള

1994 ജനുവരി 25-ന് മണിപ്പൂരിലെ തമെങ്‌ലോങ് ജില്ലയിൽ അത്യന്തം അക്രമാസക്തമായ ഘട്ടത്തിൽ ഏതാനും ആദിവാസി ഗ്രാമങ്ങളെ സംരക്ഷിക്കാൻ കേണൽ പിള്ളയെ നിയോഗിച്ചു. ഈ ഓപ്പറേഷനിൽ, ക്രോസ്ഫയറിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. റെസ്‌ക്യൂ ഹെലികോപ്റ്റർ എത്തിയപ്പോൾ, അടുത്ത ഹെലികോപ്റ്ററിനായി കാത്തിരിക്കാമെന്നും ആദ്യം കുട്ടികളെ രക്ഷപ്പെടുത്താനുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഏറ്റവും അടുത്തുള്ള ആശുപത്രി ഏകദേശം 6 മണിക്കൂർ അകലെയാണ്. കുട്ടികൾക്ക് രക്ഷപ്പെടാൻ വേറെ ഒരു വഴിയുമില്ല. എന്റെ ഉള്ളിൽ ജീവിതം ബാക്കിയുണ്ടെന്നും അൽപ്പം കൂടി പിടിച്ച് നിൽക്കാമെന്നും ഞാൻ അവരോട് പറഞ്ഞു. അതിനാൽ, എന്നെക്കുറിച്ച് വിഷമിക്കേണ്ടെന്ന് ഞാൻ പൈലറ്റിനോട് പറഞ്ഞു’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button