മുംബൈ: ശ്രീകൃഷ്ണന്റെ ചിത്രം സിനിമാ പോസ്റ്ററിൽ സാനിറ്ററി പാഡിൽ ഉപയോഗിച്ചതിന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് യുപി പോലീസ്. ‘മാസൂം സവാൽ’ എന്ന ബോളിവുഡ് ചലച്ചിത്രത്തിന്റെ പോസ്റ്ററിനെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. സന്തോഷ് ഉപാധ്യായ സംവിധാനം ചെയ്ത ചിത്രത്തിന്റെ പോസ്റ്ററിനു നേരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
വലതുപക്ഷ സംഘടനയായ ഹിന്ദുരാഷ്ട്ര നവനിർമ്മാൺ സേനയുടെ പ്രസിഡന്റ് അമിത് റാത്തോഡിന്റെ പരാതിയെ തുടർന്നാണ് യുപിയിലെ ഷഹീദാബാദ് പോലീസ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സംവിധായകനോടൊപ്പം സിനിമയുടെ നിർമ്മാണത്തിൽ പങ്കെടുത്ത മൊത്തം ക്രൂവിന്റെ പേരും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
Also read: നിതീഷ് കുമാർ ബിജെപി വിട്ടു: ആർജെഡി-ജെഡിയു സഖ്യത്തിന് നീക്കം
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പായ 295 പ്രകാരം, മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. അതേസമയം, ആർത്തവ സംബന്ധമായ ബോധവൽക്കരണത്തെ ലക്ഷ്യമിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ മാസം, സിഗരറ്റ് വലിച്ച്, എൽജിബിടിക്യു പതാകയേന്തി നിൽക്കുന്ന കാളിയുടെ സിനിമ പോസ്റ്റർ വിവാദമായിരുന്നു.
Post Your Comments