പട്ന: ജെ.ഡി.യുവും ബി.ജെ.പിയും തമ്മിൽ ഭിന്നത സൂചിപ്പിച്ച് ബിഹാർ രാഷ്ട്രീയം. ആർ.ജെ.ഡിയും കോൺഗ്രസും എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാർ സംസാരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രണ്ട് കേന്ദ്ര മന്ത്രി സ്ഥാനം, നിയമസഭ സ്പീക്കറെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായി കഴിഞ്ഞ കുറെ നാളുകളായി നിതീഷ് ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുകയാണ്. അഗ്നിപഥിലടക്കം പ്രതിഷേധിച്ച നിതീഷ് കുമാർ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും പ്രധാനമന്ത്രി വിളിച്ച നീതി ആയോഗ് യോഗത്തിൽ നിന്നും വിട്ടു നിന്നിരുന്നു.
ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ചേർന്ന നീതി ആയോഗിന്റെ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടുനില്‍ക്കുന്നത്. തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല.
Post Your Comments