AlappuzhaLatest NewsKeralaNattuvarthaNews

ആശുപത്രിയിലേക്കുള്ള വഴിയിൽ വെള്ളക്കെട്ട് തടസമായി : നെഞ്ചുവേദനയെ തുടർന്ന് തൊഴിലാളി മരിച്ചു

തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്

എടത്വാ: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതിനെ തുടർന്ന്, നെഞ്ചുവേദന മൂലം തൊഴിലാളിക്ക് വഴിമദ്ധ്യേ ദാരുണാന്ത്യം. തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് അവൽ കൊണ്ട് നല്ല സോഫ്റ്റ് ദോശ തയ്യാറാക്കാം

ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കായിരുന്നു സംഭവം. നെഞ്ചുവേദനയെ തുടർന്ന്, വീട്ടുകാരും സമീപവാസികളും വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴുള്ള വെള്ളക്കെട്ട് കാരണം വേ​ഗത്തിൽ ആശുപത്രിയിലെത്തിക്കാൻ സാധിച്ചില്ല. മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം വാഹനത്തിൽ എത്തുന്നതിന് കഴിഞ്ഞില്ല.

വഴിമധ്യേയാണ് മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ബീന, മകൾ പ്രവീണ. മരുമകൻ: സജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button