Latest NewsCinemaMollywoodNewsEntertainmentMovie Gossips

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’: മോഷൻ പോസ്റ്റർ പുറത്ത്

കൊച്ചി: റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്വാസികയുടേയും റോഷന്റേയും പ്രണയരം​ഗങ്ങളാണ് മോഷൻ പോസ്റ്ററിൽ കാണിക്കുന്നത്. സിനിമ ആ​ഗസ്റ്റിൽ തന്നെ റിലീസ് ചെയ്യുമെന്ന് സിദ്ധാർത്ഥ്  സോഷ്യൽ മീഡിയയിലൂടെ നേരത്തെ അറിയിച്ചിരുന്നു. ഉടൻ തന്നെ റിലീസ് തിയതി പ്രഖ്യാപിക്കുമെന്നും സിദ്ധാർത്ഥ് പറഞ്ഞിരുന്നു.

പ്രതിപക്ഷത്തിൻ്റെ കുറേ അധികം വോട്ടുകൾ അസാധു ആയി, പുതിയ ഉപരാഷ്ട്രപതിയ്ക്ക് ആശംസകളുമായി സന്തോഷ് പണ്ഡിറ്റ്

ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീഷ്‌ വർമ്മയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റർ.

shortlink

Related Articles

Post Your Comments


Back to top button