റിയാദ്: വ്യക്തികളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മന്ത്രാലയവുമായി ബന്ധപ്പെട്ടതെന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം വ്യാജ വെബ്‌സൈറ്റുകളും, വെബ് പേജുകളും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം വെബ്‌സൈറ്റുകൾ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നതിനൊപ്പം, വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കാൻ ആവശ്യപ്പെടുന്നതായും, വിദേശത്ത് നിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകാൻ ആവശ്യപ്പെടുന്നതായും മന്ത്രാലയം അറിയിച്ചു. വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, മറ്റു കോഡുകൾ മുതലായവ തട്ടിയെടുക്കുന്നതിനാണ് ഇവർ ഇത്തരം പ്രവർത്തികളിലൂടെ ലക്ഷ്യമിടുന്നത്. തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
Read Also: ഉക്രൈൻ ഭരണകൂടം ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി: ആംനെസ്റ്റി ഇന്റർനാഷണൽ
Post Your Comments