KeralaLatest NewsNews

ഷിപ്പിംഗ് രംഗത്തെ നൂതന അവസരങ്ങളെക്കുറിച്ച് അറിയാം, അന്തർദേശീയ മാരിടൈം സെമിനാർ ഉടൻ

 വ്യത്യസ്ഥ വിഷയങ്ങളിലായി ഏകദേശം 16 പേപ്പറുകളാണ് സെമിനാറിൽ അവതരിപ്പിക്കുന്നത്

ഷിപ്പിംഗ് രംഗത്തെ നൂതനവും വിവിധ സാങ്കേതിക വിദ്യകളുടെ ഉപയോഗവും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അന്തർദേശീയ മാരിടൈം സെമിനാറിന് കൊച്ചി വേദിയാകുന്നു. ഓഗസ്റ്റ് 9 നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജിയിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജി അലുമിനി സൊസൈറ്റിയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.

ക്രൗൺ പ്ലാസയിൽ നടക്കുന്ന സെമിനാർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ സമുദ്ര വ്യവസായത്തിന്റെ സാധ്യതകളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന പ്രത്യേക സംവാദവും സെമിനാറിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, സമുദ്ര വ്യവസായത്തിന്റെ സിരാകേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള സാധ്യതകളും ചർച്ചയിൽ ഉൾപ്പെടുത്തും. സമുദ്ര മേഖലയിൽ പ്രവർത്തിക്കുന്ന 500 ഓളം പേരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.

Also Read: ബ്രേക്ക്ഫാസ്റ്റിന് അവൽ കൊണ്ട് നല്ല സോഫ്റ്റ് ദോശ തയ്യാറാക്കാം

വ്യത്യസ്ഥ വിഷയങ്ങളിലായി ഏകദേശം 16 പേപ്പറുകളാണ് സെമിനാറിൽ അവതരിപ്പിക്കുന്നത്. ഹരിത സമുദ്ര സഞ്ചാരം, കപ്പൽ ഗതാഗതത്തിലെ പൂർണം യന്ത്രവൽക്കരണം, കടൽ സാങ്കേതിക സംവിധാനങ്ങളുടെ നൂതന രൂപകൽപ്പന തുടങ്ങിയവയാണ് സെമിനാറിലെ വിഷയങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button