Latest NewsNewsIndia

‘തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരം’: ഐ.എസിലെ സജീവ അംഗം ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ സജീവ അംഗമായ ഒരാൾ ഡൽഹിയിൽ പിടിയിൽ. ഇന്ത്യയിലും വിദേശത്തുമുള്ള അനുഭാവികളിൽ നിന്ന് തീവ്രവാദ സംഘടനയ്‌ക്കായി ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ന്യൂഡൽഹിയിലെ ബട്‌ല ഹൗസിൽ താമസിക്കുന്ന മൊഹ്‌സിൻ അഹമ്മദിനെ ഡൽഹിയിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഫണ്ട് ശേഖരിച്ച് ക്രിപ്‌റ്റോകറൻസിയുടെ രൂപത്തിൽ സിറിയയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും അയച്ചതായി ഏജൻസി വ്യക്തമാക്കി.

ഇന്നലെ ന്യൂഡൽഹിയിലെ ബട്‌ല ഹൗസിലെ ജോഗാബായ് എക്‌സ്‌റ്റന്‌ഷന് സമീപം താമസിക്കുന്ന മൊഹ്‌സിൻ അഹമ്മദിന്റെ താമസസ്ഥലത്ത് എൻഐഎ തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് ബിഹാറിലെ പട്‌നയിൽ സ്ഥിര താമസക്കാരനുമായി ബന്ധപ്പെട്ട കേസിൽ ഇയാളെ അറസ്റ്റ് ചെയ്തു. ഐഎസിന്റെ ഗ്രൗണ്ട് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇയാളാണ്. 2022 ജൂൺ 25 ന് എൻഐഎ ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇയാൾക്കകയുള്ള അന്വേഷണം ഊർജ്ജിതമാക്കി വരികയായിരുന്നു.

പ്രതിയായ മൊഹ്‌സിൻ അഹമ്മദ് തീവ്രവാദി സംഘടനയിലെ സജീവ പ്രവർത്തകനാണ്. ഇന്ത്യയിലും വിദേശത്തുമുള്ള അനുഭാവികളിൽ നിന്ന് ഐഎസിനായി ഫണ്ട് ശേഖരണത്തിൽ ഇയാൾ സജീവമായി പങ്കെടുത്തിരുന്നു. ഐഎസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സിറിയയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ക്രിപ്‌റ്റോകറൻസി രൂപത്തിലാണ് ഇയാൾ ഈ ഫണ്ടുകൾ അയച്ചിരുന്നത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും, കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button