News

ഇസ്രയേലിന് നേരെ പലസ്തീനിലെ ഭീകരര്‍ റോക്കറ്റ് ആക്രമണം നടത്തി

ഭീകര സംഘടനയായ ഇസ്ലാമിക് ജിഹാദാണ് ഇസ്രയേല്‍ നഗരങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടത്തിയത്

ഗാസ: ഇസ്രയേലിന് നേരെ പലസ്തീനിലെ ഭീകരര്‍ റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ഇസ്ലാമിക് ജിഹാദാണ് ഇസ്രയേല്‍ നഗരങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വൈകീട്ട് ഗാസയില്‍ ഭീകരര്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതില്‍ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

Read Also: ‘ആണവായുധങ്ങൾ അസംബന്ധമാണ്’ : റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹിരോഷിമയുടെ 77-ാം വാർഷികം

ഇസ്രയേലിന്റെ സാമ്പത്തിക തലസ്ഥാനമായ ടെല്‍ അവീവിലും പരിസരങ്ങളിലുമാണ് റോക്കറ്റുകള്‍ പതിച്ചത്. നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ നിരവധി റോക്കറ്റുകളെ ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തെറിഞ്ഞു.

ഇസ്രയേല്‍ നഗരങ്ങള്‍ക്ക് നേരെ നൂറ് റോക്കറ്റുകള്‍ വിക്ഷേപിച്ചെന്നാണ് ഇസ്ലാമിക് ജിഹാദ് മൂവ്മെന്റ് സംഘടനയുടെ അവകാശവാദം. നിരവധി പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button