Latest NewsIndiaNewsBusiness

ആർബിഐ: ക്രെഡിറ്റ് സ്കോറിലെ പ്രശ്നങ്ങൾക്ക് ഇനി ഉടനടി പരിഹാരം

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളെ സെൻട്രൽ ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമിന് കീഴിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്

മിക്ക ആളുകൾക്കും ക്രെഡിറ്റ് സ്കോറുകൾ സംബന്ധിച്ച് സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ക്രെഡിറ്റ് സ്കോറുകളെ കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള പരാതികൾ ഉടനടി പരിഹരിക്കാനുള്ള സേവനവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രധാനമായും ക്രെഡിറ്റ് സ്കോറുകൾ കുറയുന്നതും കൂടുന്നതുമായി ബന്ധപ്പെട്ടാണ് പരാതികൾ ഉയരുന്നത്. ഇത്തരം പരാതികൾ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ സമയോചിതമായി പരിഹരിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് നേരിട്ട് തന്നെ ആർബിഐയെ സമീപിക്കാൻ കഴിയും.

റിപ്പോർട്ടുകൾ പ്രകാരം, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളെ സെൻട്രൽ ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീമിന് കീഴിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. നിലവിൽ, നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളാണ് ഇന്ത്യയിൽ ഉള്ളത്. ഇക്വിഫാക്സ്, എക്സ്പീരിയൻ, ട്രാൻസ് യൂണിയൻ സിബിൽ, സിആർഐഎഫ് എന്നിവയാണ് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ. ഇവയെ ക്രെഡിറ്റ് ബ്യൂറോകളെന്നും അറിയപ്പെടാറുണ്ട്.

Also Read: പകർച്ചപ്പനി ചികിത്സാ മാർഗരേഖ പുതുക്കും: മന്ത്രി വീണാ ജോർജ്

ഇത്തരം ക്രെഡിറ്റ് ബ്യൂറോക്കെതിരെയുളള പരാതികൾ പരിഹരിക്കാൻ ഉപഭോക്താക്കൾക്കായി ചിലവ് രഹിത ബദൽ പരിഹാര മാർഗ്ഗങ്ങളും ആർബിഐ നടപ്പാക്കും. കഴിഞ്ഞ ദിവസം അവസാനിച്ച ധന നയ അവലോകന യോഗത്തിലാണ് ആർബിഐ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button