KeralaLatest NewsNews

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രതയില്‍

ഡാം തുറന്നു കഴിഞ്ഞാല്‍ അഞ്ചു മുതല്‍ എട്ടു മണിക്കൂറില്‍ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു

കൊച്ചി: ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്. സംഭരണ ശേഷിക്ക് മുകളിലേക്കു ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറന്നു വിടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കലക്ടറുടെ മുന്നറിയിപ്പ്. ഡാം തുറന്നു കഴിഞ്ഞാല്‍ അഞ്ചു മുതല്‍ എട്ടു മണിക്കൂറില്‍ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഒഴുക്കുന്ന ജലത്തിന്റെ അളവ്, ഷട്ടര്‍ എത്ര സമയം തുറന്നു, പെരിയാറിന്റെ ജലനിരപ്പ് ഇവയുടെ എല്ലാം അടിസ്ഥാനത്തില്‍ സമയം വ്യത്യാസപ്പെട്ടിരിക്കുമെന്നും പറയുന്നു.

Read Also: ഏഴാം വയസില്‍ സ്‌കൂളിലേക്ക് പോയ മകളെ പിന്നീട് അമ്മ കാണുന്നത് 9 വർഷങ്ങൾക്ക് ശേഷം

എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ വെള്ളമെത്തും. വന്‍തോതില്‍ ജലപ്രവാഹമുണ്ടായാല്‍ നെടുമ്പാശേരി വിമാനത്താവളത്തിലുള്‍പ്പടെ വെള്ളം കയറുന്ന സാഹചര്യമുണ്ടാകാം. ആലുവാപ്പുഴയിലെത്തുന്ന വെള്ളം അറബിക്കടലിലേക്ക് എത്തും. കടല്‍ കയറി നില്‍ക്കുന്ന സമയമാണെങ്കില്‍ കൂടുതല്‍ കരപ്രദേശങ്ങളിലൂടെ പരന്ന് ഒഴുകാനുള്ള സാധ്യതയുണ്ട്.

ജില്ലയിലെ എല്ലാ താലൂക്കുകളിലും അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button