ഇന്ത്യയിലെ മിക്ക വീടുകളിലും തൈര് ഒരു പ്രധാന വിഭവമാണ്. വെയിലിന്റെ ക്ഷീണം അകറ്റാന്‍ ഒരു ഗ്‌ളാസ് സംഭാരത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. മോരായും പുളിശേരിയായും അവിയലിലൂടെയും കിച്ചടിയുടെ രൂപത്തിലും ഒക്കെ തൈര് നമ്മുടെ ശരീരത്തില്‍ എത്താറുണ്ട്. ലാക്റ്റിക് ആസിഡാണ് തൈരിനു കട്ടിയുള്ള ഘടന നല്‍കുന്നത്. ഫോസ്ഫറസ്, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമായ തൈര് പല്ലുകളെയും എല്ലുകളെയും ശക്തമാക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് തടയാനും സഹായിക്കുന്നു.
നമ്മുടെ ശരീരത്തിന് ഉപകാരപ്രദമായ മൈക്രോ ഓര്‍ഗാനിസം അടങ്ങിയിരിക്കുന്ന മികച്ച പ്രോബയോടോയിക് ഭക്ഷണങ്ങളില്‍ ഒന്നാണ് തൈര്. ഇത് പല അണുബാധകളും തടയുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകള്‍ ഇതിലുണ്ട്. തൈരിലെ പ്രോബയോട്ടിക്‌സ് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു.
തൈര് സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ട്. തിളക്കമുള്ളതും സുന്ദരവുമായ ചര്‍മത്തിന് തൈര്, നാരങ്ങ, കടലമാവ് എന്നിവയുടെ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. തൈര് ബ്ലീച്ച് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ ത്വക്ക് തിളക്കമുള്ളതാകും. .
താരനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് തൈര്. തൈരിലെ ആന്റി ഫംഗസ് പ്രോപ്പര്‍ട്ടി താരന്‍ നീക്കം ചെയ്യും. തൈരും മൈലാഞ്ചിയും കലര്‍ന്ന മിശ്രിതം തലയില്‍ തേച്ച് അരമണിക്കൂറിനു ശേഷം കഴുകിയാല്‍ മതി. താരനെ അകറ്റുന്നതോടൊപ്പം മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉത്തമ സഹായിയാണ് തൈര്. ഭാരം വര്‍ധിക്കുന്നവരുടെ പ്രധാന പ്രശ്‌നമാണ് അരക്കെട്ടില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. ഇതിനു കാരണം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തൈര് കഴിക്കുന്നത് ദീര്‍ഘനേരം വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നതിനാല്‍ ഇത് കാലറി ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം ഫ്‌ളാറ്റ് ടമ്മി നല്‍കുകയും ചെയ്യുന്നു.
ദിവസേന തൈര് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും, അങ്ങനെ ഉയര്‍ന്ന രക്തസമ്മര്‍ദവും രക്താതിമര്‍ദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കാനും ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു.
Post Your Comments