Latest NewsKeralaNews

പൊയ്യ ഫാമിനെ മികച്ചതാക്കുമെന്ന് ഫിഷറീസ് വകുപ്പ് 

 

തൃശ്ശൂര്‍: അഡാക്കിന്റെ കീഴിലുള്ള പൊയ്യ ഫാമിനെ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലേക്ക് ഒരു വർഷത്തിനകം മാറ്റിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്‌ദു റഹിമാൻ.

പൊയ്യ ഫാം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇവിടുത്തെ വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തും.

ഇപ്പോൾ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കിയാൽ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മത്സ്യം പാചകം ചെയ്ത് കൊടുക്കാനുള്ള സൗകര്യം കൂടി ഫാമിൽ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. വി.ആർ സുനിൽകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button