IdukkiLatest NewsKeralaNattuvarthaNews

ഭർതൃപീഡനം : ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശിനി സുമതിയാണ് മരിച്ചത്

നെടുങ്കണ്ടം: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന്, ആശുപത്രിയിൽ ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു. പുളിയന്‍മല ശിവലിംഗ പളിയക്കുടി സ്വദേശിനി സുമതിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് ശരവണന്‍ സ്ഥിരമായി സുമതിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ സുമതി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന്, ഒരുമാസം മുമ്പ് സുമതിയെ വീട്ടുകാര്‍ പുളിയന്മലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടെ കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സുമതിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്.

Read Also : ചൈനീസ് ആക്രമണം: ജപ്പാന്റെ സാമ്പത്തിക മേഖലയിൽ മിസൈലുകൾ പതിച്ചു

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്, കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് സുമതിക്ക് വയറ്റിലേറ്റ മര്‍ദ്ദനമാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന്, ഭർത്താവ് ശരവണനെതിരെ കുമളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ നാലുദിവസമായി ഇയാള്‍ റിമാൻഡിലാണ്.

ഇതിനിടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുമതി തിങ്കളാഴ്ച മരിച്ചത്. സുമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുളിയന്മലയിലെ വീട്ടിലെത്തിച്ച് സംസ്‌കാരിച്ചു. സുമതിക്ക് രണ്ട് മക്കളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button