തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന്റെ ഞെട്ടിക്കുന്ന നേർക്കാഴ്ചയാണ് കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എന്‍.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ അന്വേഷണം ആരംഭിച്ചത്. ജയില്‍ കിടക്കുന്ന ഭീകരന്‍ തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചില്‍ നടത്തിയത്.
സാദിഖ് ബാഷയുൾപ്പെടെ അഞ്ചു പേർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് പൊലീസ് സാദിഖ് ബാഷയേയും കൂട്ടരേയും തേടി ഇറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി21 ന് മൈലാടുംപാറ റെയിൽവേ സ്റ്റേഷന് മുന്നിൽവെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ബാഷയേയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോൾ തന്നെ സാദിഖ് ബാഷ പൊലീസിന് നേരെ തോക്ക് ചൂണ്ടി. സാദിഖും ഒപ്പമുണ്ടായിരുന്ന നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു.
Don’t miss- ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പലതവണ സാദ്ദിഖ് ബാഷയും സംഘവും സന്ദര്‍ശനം നടത്തി: സംഘത്തിന്റെ ലക്‌ഷ്യം കുമ്മനവും?
ബാഷയുടെ അപ്രതീക്ഷിത നീക്കത്തിൽ പൊലീസ് പിന്നോട്ട് പോയെങ്കിലും ഒടുവിൽ മൽപ്പിടിത്തത്തിലൂടെയാണ് അഞ്ചുപേരെയും പൊലീസ് കീഴടക്കിയത്. ഈ കേസില്‍ സാദിഖ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ സാദിഖ് ബാഷ ഇപ്പോള്‍ ജയിലാണ്. ഐസിസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങള്‍ രൂപീകരിച്ച് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു തുടങ്ങിയ കുറ്റങ്ങളാണ് സാദിഖ് ബാഷയ്ക്ക് എതിരെയുള്ളത്. ഇവർ ഐ എസുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ തെളിവുകളും തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് തമിഴ്‌നാട് പൊലീസ് കേസ് എൻ ഐ എ യ്ക്ക് കൈമാറി.
കേസ് പരിശോധിച്ച എൻ ഐ എ തമിഴ്‌നാട്ടിലെ ഒൻപത് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. ചെന്നൈയ്ക്കടുത്ത് സാദിഖ് ബാഷ താമസിച്ചിരുന്ന പഴയ ലോഡ്ജിൽ നിന്നും ചില ലഘു ലേഘകൾ എൻ ഐ എ കണ്ടെടുത്തു. ദേശ വിരുദ്ധ പ്രവർത്തനത്തിന്റെ സൂചനകൾ നല്കുന്ന കൊടികളും ലോഡ്ജിലെ മുറിയിൽ നിന്നും കിട്ടി. ചെന്നൈയിൽ പോപ്പുലർ ഫ്രണ്ടുമായി ചേർന്നും സാദിഖ് ബാഷ പ്രവർത്തിച്ചിട്ടുണ്ട്. സാദിഖ് ബാഷയുടെ രണ്ടാം ഭാര്യയുടെ വീടാണ് തിരുവനന്തപുരത്തെ വട്ടിയൂർകാവിലുള്ള കല്ലുമല. കഴിഞ്ഞ ദിവസം എൻഐഎ പരിശോധനയ്ക്ക് എത്തിയ വട്ടിയൂർക്കാവ് കല്ലുമലയിലെ വീട്ടിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ള എന്‍ഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തതിനെക്കുറിച്ചും എന്‍ഐഎ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് കേരളാ പോലീസ് ഇങ്ങനെയൊരു വിവരം അറിയുന്നത്.
സാദിഖ് ബാഷ എന്ന തീവ്രവാദിയുടെ വേരുകൾ അതിശക്തമാണ്. കളിയിക്കാവിളയിൽ സ്പെഷൽ എസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദിഖ് ബാഷയ്ക്കുണ്ട്. ഖിലാഫത്ത് പാർട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ, ഇൻലക്ച്വൽ സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദിഖ് ബാഷയുടെ ഇടപെടലുകൾ. ഈ സംഘടനകൾ മുമ്പോട്ട് വച്ചത് ഐസിസ് തീവ്രവാദമാണ്. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരൻ അൽഉമ്മ തലവൻ മെഹ്ബൂബ് പാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
വട്ടിയൂർക്കാവ് കല്ലുമലയിലെ ഭാര്യവീട്ടിലേക്ക് സാദിഖ് ബാഷ എന്ന സാദിഖ് ബച്ച എത്തിയിരുന്നത് മലയോര മേഖല വഴിയാണെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കേരള അതിർത്തിയിൽ വേണ്ടത്ര പരിശോധനകൾ ഉണ്ടാകാത്തതിനാൽ മലയോര മേഖല തീവ്രവാദികളുടെ ഗ്രീൻ ചാനലാണെന്നാണ് സൂചന. തമിഴ്‌നാട്ടിൽ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിർത്തി വഴിയാണ് സാദിഖ് ബാഷ കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം.
പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികൾക്ക് കേരളത്തിൽ എത്താം. സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിലും കല്ലുമലയിലുമൊക്കെ ഇയാൾക്ക് പ്രാദേശിക തലത്തിൽ സഹായം ലഭിച്ചിരുന്നു. ഇയാളുടെ വിവരങ്ങൾ, ചിത്രങ്ങൾ അടക്കം ഉൾപ്പെടുത്തി കേരളാ പൊലീസിന് അറിയിപ്പു നൽകിയിട്ടും പരിശോധന ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം.
Post Your Comments