റിയാദ്: രാജ്യത്ത് ബുധനാഴ്ച വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദിയുടെ കിഴക്കൻ മേഖലയിൽ താപനില ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
കിഴക്കൻ പ്രവിശ്യയിൽ 47 മുതൽ 50 ഡിഗ്രി സെൽഷ്യസിനും വടക്കൻ അതിർത്തി പ്രദേശങ്ങളായ ഖസിമിന്റെയും റിയാദിന്റെയും കിഴക്കൻ ഭാഗങ്ങളിൽ 45 മുതൽ 47 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില രേഖപ്പെടുത്തുന്നത്. ദമാമിലും അൽ അഹ്‌സയിലുമാണ് കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.
Post Your Comments