മത്തങ്ങ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ബീറ്റാ സെറ്റോസ്റ്റീറോള്‍, മറ്റു ഫൈറ്റോസ്റ്റീറോളുകള്‍, നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് മത്തങ്ങ. വിറ്റാമിന്‍ എ യാണ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത്.
Read Also : മണ്ണിനടിയിൽ നിന്നൊരു കരച്ചിൽ, ഉയർന്നു നിൽക്കുന്നൊരു കുഞ്ഞു കൈ: രക്ഷിച്ചത് കുഴിച്ചു മൂടിയ പെൺകുഞ്ഞിനെ
ആല്‍ഫാ കരോട്ടിന്‍ തിമിരത്തെ പ്രതിരോധിക്കും. സൂര്യതാപം മൂലം ത്വക്കിനുണ്ടാകുന്ന ക്ഷതങ്ങള്‍ പരിഹരിക്കാന്‍ ബീറ്റാകരോട്ടിന്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള അമൂല്യസിദ്ധിയും മത്തങ്ങയ്ക്കുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം സുഗമമാക്കും. അമിത ശരീരഭാരം കുറയ്ക്കാനും കഴിവുണ്ട്.
പ്രമേഹരോഗികള്‍ക്ക് ഉത്തമ ഔഷധമാണ് മത്തങ്ങയുടെ കുരു. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ തോത് ക്രമീകരിക്കും. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ് മത്തങ്ങാക്കുരു. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യുത്തമം. ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനാല്‍ വ്യായാമത്തിന് മുന്‍പ് കഴിക്കാന്‍ മികച്ച ഭക്ഷണമാണ് മത്തങ്ങയുടെ കുരു.
Post Your Comments