ഭൂവിവരങ്ങൾ ക്രമീകരിച്ച് ഒരു പൊതു ഫ്ലാറ്റ്ഫോമിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജിഐഎസ് ഡാറ്റ ബാങ്കിന് തുടക്കം കുറിച്ച് കേരള സർക്കാർ. സർക്കാരിന്റെ വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന ഭൂവിവരങ്ങൾ പൊതു പ്ലാറ്റ്ഫോമിൽ ലഭ്യമാകുന്ന കേരള ജിയോ പോർട്ടൽ 2.0 ആണ് പ്രവർത്തനമാരംഭിച്ചത്. പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വിവിധ പദ്ധതികളുടെ ആസൂത്രണങ്ങൾക്കും നയ രൂപീകരണത്തിനും ജിഐഎസ് ഡാറ്റ ബാങ്കിന്റെ സേവനം ഉപയോഗിക്കാൻ സാധിക്കും. സർക്കാർ വകുപ്പുകൾ, സർക്കാർ ഇതര സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ശാസ്ത്ര സംഘടനകൾ തുടങ്ങിയവയ്ക്ക് ജിഐഎസ് ഡാറ്റ ബാങ്കിലെ ഭൂവിവരം സംബന്ധിച്ചുള്ള ഡാറ്റകൾ പ്രയോജനപ്പെടുത്താം.
Also Read: ന്യൂ സ്ട്രീറ്റ് ടെക്നോളജീസുമായി കൈകോർത്ത് ധനലക്ഷ്മി ബാങ്ക്
25 വകുപ്പുകളിൽ നിന്നുള്ള ഏകദേശം 220 ലേറെ സ്പെഷ്യൽ ഡാറ്റ ലെയറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടെ, ഓരോ പദ്ധതിക്ക് വേണ്ടിയും വിവിധ വകുപ്പുകൾ പ്രത്യേകം നടത്തുന്ന ഭൂപഠനങ്ങൾ ഒഴിവാക്കി സർക്കാറിന് സാമ്പത്തിക നേട്ടം ഉറപ്പുവരുത്താൻ കഴിയും.
Post Your Comments