നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ കോടികളുടെ വിറ്റുവരവുമായി കല്യാൺ ജ്വല്ലേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 3,333 കോടി രൂപയുടെ ആകെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 1,637 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. മുൻ വർഷത്തിലെ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വൻ നേട്ടമാണ് കല്യാൺ ജ്വല്ലേഴ്സിന് കൈവരിക്കാൻ സാധിച്ചത്.
ജൂൺ പാദത്തിൽ ആകമാന ലാഭത്തിലും (കൺസോളിഡേറ്റഡ് പാറ്റ്) വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ആകമാന ലാഭത്തിൽ 51 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഇത്തവണ ആകമാന ലാഭം 108 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
Also Read: ഗോദ്റേജ് ഇന്റീരിയോ: ഓണം ഓഫറുകൾ പ്രഖ്യാപിച്ചു
ഇത്തവണ ഇന്ത്യയിലെ വിറ്റുവരവ് 1,274 കോടി രൂപയിൽ നിന്ന് 2,719 കോടി രൂപയിലേക്കും ഗൾഫിലെ വിറ്റുവരവ് 340 രൂപയിൽ കോടിയിൽ നിന്ന് 574 കോടി രൂപയിലേക്കും വർദ്ധിച്ചിട്ടുണ്ട്. 2022 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിലും ഗൾഫിലുമായി 158 ഷോറൂമുകളാണ് കല്യാണിന് ഉള്ളത്. ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ ഇന്ത്യയിലെ വ്യാപാരത്തിൽ നിന്നുള്ള ആകമാന ലാഭം 95 കോടി രൂപയാണ്.
Post Your Comments