ഉപഭോക്താക്കൾക്ക് ഇടപാടുകൾ എളുപ്പമാക്കാനും വായ്പകൾ വേഗത്തിൽ ലഭിക്കാനും പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ധനലക്ഷ്മി ബാങ്ക്. ഇതിന്റെ ഭാഗമായി ന്യൂ സ്ട്രീറ്റ് ടെക്നോളജീസുമായാണ് ധനലക്ഷ്മി ബാങ്ക് കൈകോർക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് മുൻഗണന മേഖലകളിൽ മൈക്രോ വായ്പ, ഓപ്പറേഷൻസ് മാനേജ്മെന്റ് ആന്റ് ടെക്നോളജി സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും.
ബാങ്ക് നൽകുന്ന വിവിധ സേവനങ്ങൾക്കുളള ഡിജിറ്റൽ പിന്തുണയാണ് ന്യൂ സ്ട്രീറ്റ് ടെക്നോളജീസ് ഉറപ്പുവരുത്തുന്നത്. ധനലക്ഷ്മി ബാങ്കിന്റെ തൃശ്ശൂരിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വച്ചാണ് ഇരുകമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ന്യൂ സ്ട്രീറ്റ് ടെക്നോളജീസിന്റെ പിന്തുണ ഉടൻ ലഭ്യമായി തുടങ്ങും. ഇതോടെ, സാമ്പത്തിക സേവനങ്ങൾ മികച്ചതാക്കാനും ഫിനാൻഷ്യൽ ഇൻക്ലൂഷൻ കാര്യക്ഷമമാക്കാനും സാധിക്കും.
Also Read: പ്രളയാനുബന്ധ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്
Post Your Comments